ETV Bharat / bharat

രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ച് തീപിടിച്ചു; 11 പേര്‍ക്ക് ദാരുണാന്ത്യം

author img

By

Published : Nov 10, 2021, 4:27 PM IST

barmar bus truck collision  barmar bus truck collision news  rajastan barmar bus truck collision  rajastan barmar bus truck collision news  barmar accident news  barmar accident  eleven died barmer road accident  eleven died barmer road accident news  barmer road accident death news  barmer road accident death  രാജസ്ഥാന്‍ വാഹനാപകടം വാര്‍ത്ത  രാജസ്ഥാന്‍ വാഹനാപകടം  ബര്‍മര്‍ വാഹനാപകടം വാര്‍ത്ത  ബര്‍മര്‍ വാഹനാപകടം  രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ചു  രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ചു വാര്‍ത്ത  രാജസ്ഥാന്‍ ട്രക്ക് ബസ് കൂട്ടിയിച്ചു  രാജസ്ഥാന്‍ ട്രക്ക് ബസ് കൂട്ടിയിച്ചു വാര്‍ത്ത  ട്രക്ക് ബസ് കൂട്ടിയിച്ചു വാര്‍ത്ത  ട്രക്ക് ബസ് കൂട്ടിയിച്ചു  ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാത  ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാത വാര്‍ത്ത  ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാത അപകടം വാര്‍ത്ത  ട്രക്ക് ബസ് അപകടം മരണം വാര്‍ത്ത  ട്രക്ക് ബസ് അപകടം മരണം  ബര്‍മര്‍ വാഹനാപകടം മരണം  ബര്‍മര്‍ വാഹനാപകടം മരണം വാര്‍ത്ത  രാജസ്ഥാന്‍ വാഹനാപകടം മരണം വാര്‍ത്ത  രാജസ്ഥാന്‍ വാഹനാപകടം മരണം  barmer accident  barmer accident news
രാജസ്ഥാനിലെ ബര്‍മറില്‍ ട്രക്കും ബസും കൂട്ടിയിച്ചു; 11 പേര്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാതയിലാണ് ട്രക്കും ബസും കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.

ജയ്‌പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ ട്രക്കും ബസും കൂട്ടിയിച്ച് 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാതയില്‍ ബന്ദിയാവാസ് ഗ്രാമത്തിനടത്താണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.

'സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 8 പേരെ ജോധ്‌പൂരിലേയ്ക്ക് ചികിത്സയ്ക്കായി മാറ്റി,' ബര്‍മര്‍ പൊലീസ് സൂപ്രണ്ട് ദീപക് ബര്‍ഗാവ് പറഞ്ഞു.

ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ്‌ യാത്രികരിലൊരാള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബര്‍മാര്‍ ജില്ല കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

Also read: തിരക്കേറിയ റോഡില്‍ ഇരു ചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഓഡി കാർ, ഒരു മരണം: ഞെട്ടിക്കുന്ന ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.