ETV Bharat / bharat

Elephant Kills Two : കുട്ടിയാന മുങ്ങി മരിച്ചു ; 2 ഗ്രാമീണരെ കൊലപ്പെടുത്തി തള്ളയാന

author img

By ETV Bharat Kerala Team

Published : Oct 19, 2023, 1:36 PM IST

കുട്ടിയാന മുങ്ങി മരിച്ചതില്‍ പ്രകോപിതയായ തള്ളയാന ഗ്രാമവാസികളെ ആക്രമിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്‌തു

Enraged by calf death by drowning  mother elephant kills two villagers in Jhargram  കുട്ടിയാന മുങ്ങി മരിച്ചു  2 ഗ്രാമീണരെ ഓടിച്ചിട്ട് കൊന്ന് തള്ളയാന  ഓടിച്ചിട്ട് കൊന്ന് തള്ളയാന  തള്ളയാന ഗ്രാമവാസികളെ കൊന്നു  തള്ളയാന ഗ്രാമവാസികളെ ആക്രമിച്ചു കൊന്നു  പശ്ചിമ ബംഗാളില്‍ ആന രണ്ട് ഗ്രാമവാസികളെ കൊന്നു  ആന ഗ്രാമവാസികളെ ആക്രമിച്ചു
Enraged by calf death by drowning

ജാർഗ്രാം : പശ്ചിമ ബംഗാളിലെ സുബർണരേഖ നദിയിൽ കുട്ടിയാന മുങ്ങി മരിച്ചതില്‍ പ്രകോപിതയായ തള്ളയാന ഗ്രാമവാസികളായ 2 പേരെ ആക്രമിച്ചുകൊന്നു (Calf death by drowing). ജാര്‍ഗ്രാം ജില്ലയിലെ നയാഗ്രാം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദ്യൂൽബാർ പ്രദേശത്താണ് സംഭവം(Elephant attacked and killed villagers).

നദി മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയാന മുങ്ങി മരിച്ചത്. ഇതേത്തുടര്‍ന്ന് തള്ളയാന പ്രകോപിതയായിരുന്നുവെന്ന് ഖരഗ്‌പൂര്‍ ഡിവിഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ ശിവാനന്ദ റാം അറിയിച്ചു. നദിയില്‍ മുങ്ങിമരിച്ച കുട്ടിയാനയെ തള്ളയാന ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍, അവിടുത്തെ ക്ഷേത്രത്തിന് സമീപത്തേയ്‌ക്ക് എത്തിച്ചിരുന്നു.

ഈസമയം പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ പ്രകോപിതയായ ആന ജനക്കൂട്ടത്തിന് നേര്‍ക്ക് തിരിഞ്ഞു. തുടര്‍ന്ന് ആളുകളെ ഓടിക്കാനും തുടങ്ങി. ഇതോടെ ആളുകള്‍ വനപാലകരെ വിവരം അറിയിച്ചു. രാവിലെ 6.45 ഓടെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി (Elephant Kills Two).

ഒപ്പമുണ്ടായിരുന്ന ആനകള്‍ കാട്ടിലേയ്‌ക്ക് തിരികെ പോയെങ്കിലും, തള്ളയാന കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറായില്ല. ഇതിനിടെ ചിന്നംവിളിച്ച് ആള്‍ക്കൂട്ടത്തിന് നേര്‍ക്കോടിയ ആന മുന്നിലകപ്പെട്ട 2 പേരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദ്യുല്‍ബാര്‍ഡ് ഗ്രാമത്തിലെ അനന്ദ ജന (73), ബിരിബെരിയ ഗ്രാമത്തിലെ ശാസ്‌ധര്‍ മഹാതോ (60) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു (Elephant chased and killed two villagers). കൂടാതെ കട്ടക്ക് റൂട്ടിൽ ഒരു ബൈക്കും ബസും ആന തകര്‍ക്കുകയും ചെയ്‌തു.

വനംവകുപ്പ് അധികൃതരും പ്രദേശവാസികളും പറയുന്നതനുസരിച്ച്, ഖരഗ്‌പൂര്‍ ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള സന്‍ക്രെയില്‍ പരിധിയില്‍ നിന്ന് രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പടെ 14 ആനകള്‍ ചന്ദാബിലയിലെ നയാഗ്രാം മേഖലയിലേയ്‌ക്ക് പ്രവേശിച്ചിരുന്നു. ആനക്കൂട്ടം നദി മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനകളില്‍ ഒന്ന് കുഴിയിൽ അകപ്പെട്ടു. മറ്റ് ആനകൾ മുന്നോട്ട് പോയെങ്കിലും തള്ളയാന അതിനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലംകണ്ടില്ല.

'രാവിലെ ആറ് മണിയോടെ, ആന നദിക്കരയില്‍ പതുങ്ങി നിന്ന് എന്തോ വലിച്ച് പുറത്തെടുക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടു. 30 മിനിട്ടോ മറ്റോ കഴിഞ്ഞപ്പോൾ, അതിന്‍റെ കുട്ടി നദിയില്‍ വീണതായി ഞങ്ങൾ മനസിലാക്കി. ആന ഒടുവിൽ കുട്ടിയാനയെ കണ്ടെത്തി, തുമ്പിക്കൈ കൊണ്ട് പുറത്തെടുത്ത് അതിനെ നദിക്കരയിലെ വയലിലേക്ക് കൊണ്ടുപോയി. ആ സമയം 100ലധികം ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കുട്ടിയാന ചത്തതായി മനസിലാക്കിയ തള്ളയാന ചിന്നം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അക്രമാസക്തമാവുകയായിരുന്നു' - പ്രദേശവാസി പറഞ്ഞു.

'കുട്ടിയാനയെ നഷ്‌ടപ്പെട്ട തള്ളയാന അസ്വസ്ഥയായതാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ഖരഗ്‌പൂർ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ ശിവാനന്ദ് റാം പറഞ്ഞു. 'ജനക്കൂട്ടത്തിന്‍റെ ആരവം കൂടിയായപ്പോള്‍ ആന കൂടുതല്‍ അക്രമാസക്തമായി. ഗ്രാമവാസികളില്‍ ഭൂരിഭാഗവും സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ പ്രായമായ രണ്ട് പേര്‍ക്ക് അത്ര വേഗത്തില്‍ ഓടാന്‍ കഴിഞ്ഞില്ല. അവര്‍ ആനയുടെ പിടിയില്‍ അകപ്പെട്ടു' - ശിവാനന്ദ് റാം പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആറ് മാസത്തോളം പ്രായമുള്ള ആനയാണ് മുങ്ങിമരിച്ചതെന്നും ശിവാനന്ദ് റാം അറിയിച്ചു.

Also Read: Ulikkal Wild Elephant Attack: ഉളിക്കലില്‍ എത്തിയ കാട്ടാന കാടുകയറി, ആന പോയ വഴിയില്‍ വയോധികന്‍റെ മൃതദേഹം

അതേസമയം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗ്രാമവാസികളുടെ കുടുംബങ്ങള്‍ക്ക് നിയമാനുസൃതമായ ധനസഹായം നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.