ETV Bharat / bharat

ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ്; വിവിധ രേഖകള്‍ പിടിച്ചെടുത്തു

author img

By

Published : Apr 29, 2023, 4:26 PM IST

ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള രണ്ട് വസതികളിലും ഒരു സ്വകാര്യ വസതിയിലും ഉള്‍പെടെ ആകെ മൂന്ന് വസതികളിലാണ് ഫോറിന്‍ എക്‌സ്‌ചെയ്‌ഞ്ച് മാനേജ്‌മെന്‍റ് ആക്‌ടിന്‍റെ വകുപ്പ് പ്രകാരം റെയ്‌ഡ് നടത്തിയതെന്ന് ഇഡി പ്രസ്‌താവനയില്‍ പറഞ്ഞു

ed raid  byjus ceo  byju raveendran  think and learn  ed tech company  enforcement directorate  latest national news  ബൈജൂസ്  ബൈജു രവീന്ദ്രന്‍  ബൈജു രവീന്ദ്രന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ്  ബിസിനസ്  ഫോറിന്‍ എക്‌സ്‌ചെയ്‌ഞ്ച് മാനേജ്‌മെന്‍റ്  തിങ്ക് ആന്‍റ് ലേണ്‍  ബൈജൂസിന്‍റെ ചൂഷണം  ബൈജൂസിനെതിരെ പരാതി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ്; വിവിധ രേഖകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്-ടെക്ക് കമ്പനിയായ ബൈജൂസിന്‍റെ സിഇഒ ബൈജു രവീന്ദ്രന്‍റെ മൂന്ന് വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ് പരിശോധന നടത്തി. വിദേശ ധന വിനിമയത്തെ സംബന്ധിച്ച കേസിലാണ് പരിശോധന നടന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള രണ്ട് വസതികളിലും ഒരു സ്വകാര്യ വസതിയിലും ഉള്‍പെടെ ആകെ മൂന്ന് വസതികളിലാണ് ഫോറിന്‍ എക്‌സ്‌ചെയ്‌ഞ്ച് മാനേജ്‌മെന്‍റ് ആക്‌ടിന്‍റെ വകുപ്പ് പ്രകാരം റെയ്‌ഡ് നടത്തിയതെന്ന് ഇഡി പ്രസ്‌താവനയില്‍ പറഞ്ഞു.

റെയ്‌ഡി നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍: പരിശോധനയില്‍ ഡിജിറ്റല്‍ ഡാറ്റയും വിവിധ രേഖകളും പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. ബൈജുവിന്‍റെ തിങ്ക് ആന്‍റ് ലേണ്‍ കമ്പനി 2011 മുതല്‍ 2023 വരെ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്ന് ഇഡി ആരോപിച്ചു. ഇതേ കാലയളവില്‍ കമ്പനി നേരിട്ടുള്ള നിക്ഷേപത്തിന്‍റെ പേരില്‍ വിവിധ വിദേശ അധികാരപരിധികളിലേക്ക് 9,754 കോടി രൂപ അയച്ചു. സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ നടപടിയെന്ന് ഇഡി അറിയിച്ചു.

സിഇഒ രവീന്ദ്രന്‍ ബൈജുവിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇഡി പല തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും അദ്ദേഹം ഹാജരായില്ലെന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. തങ്ങളുടെ കോഴ്‌സ്‌ പഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുട്ടികളെയും മാതാപിതാക്കളെയും സ്വാധീനിക്കുവാന്‍ കമ്പനി അഴിമതി നടത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബൈജൂസ് സിഇഒയെ ചോദ്യം ചെയ്‌തിരുന്നു.

ബൈജൂസിന്‍റെ ചൂഷണം: ഉപഭോക്ത വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നിരവധി പരാതികളാണ് ബൈജൂസിനെതിരെ ഉയര്‍ന്നു വരുന്നതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തങ്ങളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാണെന്നും തങ്ങളെ കമ്പനി ചൂഷണം ചെയ്യുകയാണെന്നും ഉപഭോക്താക്കള്‍ ആരോപിക്കുന്നു. മാതാപിതാക്കളെയും കുട്ടികളെയും വായ്‌പ അടിസ്ഥാനത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുവാന്‍ സ്വാധീനിച്ച് ചൂഷണം ചെയ്യുന്നത് 2005ലെ സിആര്‍പിസി നിയമത്തിലെ 13,14 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.