ETV Bharat / bharat

'സവർക്കറെ അപമാനിക്കരുത്; പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകളുണ്ടാകും'; കോൺഗ്രസിന് താക്കീതുമായി ഉദ്ധവ് താക്കറെ

author img

By

Published : Mar 27, 2023, 11:35 AM IST

സവർക്കറെ അപമാനിക്കുന്നത് തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ വീഴും. വി ഡി സവർക്കറെ ആരാധനാമൂർത്തിയായി താൻ കാണുന്നുവെന്നും ഉദ്ധവ് താക്കറെ

സവർക്കർ  ഉദ്ധവ് താക്കറെ  വി ഡി സവർക്കർ  കോൺഗ്രസ്  ശിവസേന  Savarkar  Uddhav Thackeray  Maharashtra  Congress leader Rahul Gandhi  Uddhav Thackeray  Andaman cellular jail for 14 years  Veer Savarkar  Congress and NCP  Rahul Gandhi
Uddhav Thackeray

മുംബൈ: വിനായക് ദാമോദർ സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. സവർക്കറെ അപമാനിക്കുന്നത് തുടർന്നാൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്‌ടിക്കപ്പെടുമെന്ന് താക്കറെ ഞായറാഴ്‌ച താക്കീത് നൽകി. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാമൂർത്തിയായി കാണുന്ന വ്യക്തി ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണെന്നും സവർക്കർ കൂട്ടിച്ചേർത്തു.

'ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ 14 വർഷം അനുഭവിച്ചറിഞ്ഞത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. നമുക്ക് കഷ്‌ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല,' ഉദ്ധവ് പറഞ്ഞു. രാഹുൽ ഗാന്ധി സവർക്കറെ ഇകഴ്ത്തുന്നത് തുടർന്നാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • Dear Shri Gandhi, you can never be SAVARKAR even in your best dreams because being Savarkar requires strong determination, love for Bharat, selflessness and commitment.@RahulGandhi You can never be…

    “SAVARKAR”
    (Read in Caps)

    — Anurag Thakur (@ianuragthakur) March 26, 2023 " class="align-text-top noRightClick twitterSection" data=" ">

'വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. ഉദ്ധവ് വിഭാഗത്തിന്‍റെയും കോൺഗ്രസിന്‍റെയും എൻസിപിയുടെയും സഖ്യം ഉണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്, ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധി പക്ഷേ ബോധപൂർവം പ്രകോപനം തുടരുകയാണെങ്കിൽ ഈ പ്രതിപക്ഷ ഐക്യത്തിൽ സമയം കളയുന്നതിൽ കാര്യമില്ല. പ്രതിപക്ഷ പാർട്ടികളുടെ ജനാധിപത്യമാണ് ഇവിടെ ഇല്ലാതാകുന്നത്,' ഉദ്ധവ് മാലേഗാവിൽ നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു.

താൻ സവർക്കറല്ലെന്ന രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പ്രസ്‌താവനക്ക് മറുപടി നൽകുകയായിരുന്നു ഉദ്ധവ്. എന്‍റെ പേര് സവർക്കറല്ല, എന്‍റെ പേര് ഗാന്ധി എന്നാണ്, ഗാന്ധി ആരോടും മാപ്പ് പറഞ്ഞിട്ടില്ല എന്ന് മാനനഷ്‌ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് ശേഷം ശനിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസ്‌താവന നടത്തിയിരുന്നു.

'മോദി കുടുംബപ്പേര്' പരാമർശത്തിന്‍റെ പേരിൽ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി ഉത്തരവിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധി പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടത്.

മഹാരാഷ്‌ട്രയിൽ കോൺഗ്രസിന്‍റെയും എൻസിപിയുടെയും സഖ്യകക്ഷിയാണ് ശിവ സേന. തങ്ങളെ പ്രകോപിതരാകരുതെന്നും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധിയോട് താക്കറെ അഭ്യർത്ഥിച്ചു

എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ടിൽ സർക്കാരിനെ ചോദ്യം ചെയ്‌ത രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച താക്കറെ, അദാനി സ്ഥാപനത്തിലേക്ക് 20,000 കോടി എവിടെ നിന്നാണ് വന്നതെന്ന് പ്രധാനമന്ത്രി മറുപടി പറയേണ്ടതാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. മോദി ഇന്ത്യയല്ലെന്നും മോദിയെ ചോദ്യം ചെയ്യുന്നത് ഇന്ത്യയെ അപമാനിക്കൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ അനുരാഗ് താക്കൂർ: ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്‌നേഹവും ആവശ്യമായതിനാൽ കോൺഗ്രസ് നേതാവിന് തന്‍റെ സ്വപ്‌നങ്ങളിൽ പോലും വീർ സവർക്കറാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിക്കെതിരെ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.

സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പപേക്ഷ നടത്തിയിട്ടുണ്ടെന്നും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചതിൽ താൻ ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ലെന്നും രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു താക്കൂർ.

'പ്രിയ ശ്രീ ഗാന്ധി, നിങ്ങളുടെ മികച്ച സ്വപ്നങ്ങളിൽ പോലും നിങ്ങൾക്ക് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ല, കാരണം സവർക്കറാകാൻ ശക്തമായ നിശ്ചയദാർഢ്യവും ഭാരതത്തോടുള്ള സ്നേഹവും നിസ്വാർത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്,' അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.