ETV Bharat / bharat

വികസനത്തെ ചൊല്ലി എംപിയും മന്ത്രിയും വാക്കേറ്റവും കയ്യേറ്റവും, സാക്ഷിയായി മുഖ്യമന്ത്രി | video

author img

By

Published : Jan 3, 2022, 9:50 PM IST

രാമനഗരയിൽ വികസനം കൊണ്ടുവരാൻ ബിജെപി മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന മന്ത്രി അശ്വന്ത്നാരായണന്‍റെ പ്രസ്‌താവനയാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്.

രാമനഗരത്തിലെ വികസനം  പൊതുവേദിയിൽ വച്ച് തർക്കത്തിലേർപ്പെട്ട് ജനപ്രതിനിധികൾ  രാമനഗരത്തിൽ ബിജെപി മന്ത്രിയും കോൺഗ്രസ് എംപിയും തമ്മിൽ കലഹം  പ്രതിമ അനാച്ഛാദനത്തിന് ശേഷം വേദിയിൽ കയ്യാങ്കളി  വികസനത്തെച്ചൊല്ലി കയ്യാങ്കളി  MP DK Suresh and Dr CN Ashwathnarayan enters in verbal altercation  verbal altercation in public gathering in karnataka  Ramanagara political verbal altercation
രാമനഗരത്തിലെ വികസനം; മുഖ്യമന്ത്രിയുള്ള വേദിയിൽ കയ്യേറ്റം നടത്തി ജനപ്രതിനിധികൾ

ബെംഗളുരു: മുഖ്യമന്ത്രിയുൾപ്പെടുന്ന സദസിൽ കയ്യേറ്റം നടത്തി ജനപ്രതിനിധികൾ. കർണാടക മന്ത്രിസഭ അംഗമായ ഡോ. സി.എൻ അശ്വന്ത്നാരായണും കോൺഗ്രസ് എം.പി ഡി.കെ സുരേഷുമാണ് പൊതുവേദിയിൽ വച്ച് തർക്കത്തിലേർപ്പെട്ട് കയ്യാങ്കളിൽ കലാശിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത വേദിയിലാണ് സംഭവം.

രാമനഗരത്തിലെ വികസനം; മുഖ്യമന്ത്രിയുള്ള വേദിയിൽ കയ്യേറ്റം നടത്തി ജനപ്രതിനിധികൾ

രാമനഗരയിൽ ജില്ലാ ഭരണകൂടത്തിന്‍റെ ഓഫീസ് പരിസരത്ത് ഡോ. ബി.ആർ അംബേദ്‌കറിന്‍റെയും കെമ്പഗൗഡയുടെയും പ്രതിമ അനാച്ഛാദനത്തിന് ശേഷമായിരുന്നു വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

രാമനഗരയിൽ വികസനം കൊണ്ടുവരാൻ ബിജെപി മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന അശ്വന്ത്നാരായണന്‍റെ പ്രസ്‌താവനയാണ് കോൺഗ്രസ് എംപിയെ ചൊടിപ്പിച്ചത്. മൈക്കിന് സമീപത്തേക്ക് വന്ന എംപി ഡികെ സുരേഷ് മന്ത്രിയുമായി വാക്ക് തർക്കത്തിലാകുകയും തുടർന്ന് ഇരുവരും കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. എംപിക്ക് പിന്തുണയുമായി എംഎൽസി രവിയും വേദിയിലെത്തി.

അതേ സമയം പൊലീസ് ഉൾപ്പെടുന്നവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. അതേസമയം വികസനത്തിനായാണ് താൻ പ്രവർത്തിക്കുന്നതെന്നും ദയവായി വാക്ക് തർക്കത്തിൽ നിന്ന് പിന്മാറണമെന്നും ഇരുവരോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.

ALSO READ: മത പരിവർത്തനമെന്ന് ആരോപണം; കർണാടകയില്‍ ദലിത് കുടുംബത്തിന് നേരെ ആക്രമണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.