ETV Bharat / bharat

രാഞ്ജനയുടെ 10-ാം വാര്‍ഷികത്തില്‍ തേരേ ഇഷ്‌ക് മേ, വീണ്ടും ധനുഷും ആനന്ദ് എല്‍ റായിയും ; അനൗണ്‍സ്‌മെന്‍റ് വീഡിയോ പുറത്ത്

author img

By

Published : Jun 21, 2023, 11:01 PM IST

ധനുഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു രാഞ്ജന. 10 വർഷങ്ങള്‍ക്ക് ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായിയും വീണ്ടും ഒന്നിക്കുകയാണ്

Dhanush new film  Dhanush new film with Aanand L Rai  Raanjhanaa  Tere Ishk Mein  Dhanush hindi film  Tere Ishk Mein  Aanand L Rai  Dhanush and Aanand L Rai  Dhanush and Aanand L Rai next film  രാഞ്ജനയ്‌ക്ക് ശേഷം തേരേ ഇഷ്‌ക് മേൻ  രാഞ്ജന  തേരേ ഇഷ്‌ക് മേൻ  0 വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷും ആനന്ദ് എല്‍ റായിയും  ധനുഷും ആനന്ദ് എല്‍ റായിയും  അനൗന്‍സ്‌മെന്‍റ് വീഡിയോ പുറത്ത്  ധനുഷ്  ആനന്ദ് എല്‍ റായ്  രാഞ്ജന  തേരേ ഇഷ്‌ക് മേൻ
രാഞ്ജനയുടെ 10-ാം വാര്‍ഷികത്തില്‍ തേരേ ഇഷ്‌ക് മേൻ; വീണ്ടും ധനുഷും ആനന്ദ് എല്‍ റായിയും; അനൗന്‍സ്‌മെന്‍റ് വീഡിയോ പുറത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും സംവിധായകൻ ആനന്ദ് എൽ റായിയും വീണ്ടും ഒന്നിക്കുന്നു. ധനുഷ് - ആനന്ദ് എല്‍ റായി Dhanush Aanand L Rai ആദ്യ കൂട്ടുകെട്ടിലൊരുങ്ങിയ 'രാഞ്ജന'യുടെ Raanjhana പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. 'തേരെ ഇഷ്‌ക് മേ' Tere Ishk Mein എന്നാണ് പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.

ചിത്രത്തിലെ ധനുഷിന്‍റെ കഥാപാത്രമായ ശങ്കറുടെ വിവരണത്തോടുകൂടിയുള്ളതാണ് അനൗണ്‍സ്‌മെന്‍റ് വീഡിയോ. 'രാഞ്ജന'യിലെ കഥാപാത്രത്തോട് സാമ്യമുള്ളതാണ് 'തേരേ ഇഷ്‌ക് മേ'യിലെ ധനുഷിന്‍റെ കഥാപാത്രം. മൊളോടോവ് കോക്ടെയ്ൽ Molotov cocktail (കത്തുന്ന ദ്രാവകം നിറച്ച കുപ്പി) കയ്യിലേന്തി ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഓടുന്ന ധനുഷിനെയാണ് വീഡിയോയില്‍ കാണാനാവുക.

'കഴിഞ്ഞ തവണ കുന്ദനായിരുന്നു, അതവന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത്തവണ ശങ്കറിനെ എങ്ങനെ തടയും' -ഇപ്രകാരമാണ് അനൗണ്‍സ്‌മെന്‍റ് വീഡിയോയില്‍ ധനുഷിന്‍റെ കഥാപാത്രം പറയുന്നത്.

2013ല്‍ പുറത്തിറങ്ങിയ 'രാഞ്‌ജന'യ്‌ക്ക് ശേഷം സംവിധായകന്‍ ആനന്ദ് എല്‍.റായും ധനുഷും നേരത്തേ 'അത്രംഗി രേ' Atrangi Re (2021) എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയും ഒന്നിച്ചിരുന്നു. ധനുഷിനൊപ്പം വീണ്ടും ഒന്നിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

'ധനുഷിനൊപ്പം ഞങ്ങളുടെ അടുത്ത സംരംഭമായ തേരേ ഇഷ്‌ക് മേ അനാച്ഛാദനം ചെയ്യാൻ ഇതിലും മികച്ച ഒരു ദിവസം ഉണ്ടാകില്ല. രാഞ്ജനയ്ക്ക് എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് രാഞ്ജനയ്‌ക്ക് തുടര്‍ന്നും ലഭിക്കുന്ന സ്നേഹവും ആരാധനയും ശരിക്കും ഹൃദ്യമാണ്' -ആനന്ദ് എല്‍ റായ് പറഞ്ഞു.

ഗാന രചയിതാവ് ഇര്‍ഷാദ് കാമിൽ, സംഗീതജ്ഞന്‍ എആര്‍ റഹ്മാൻ, എഴുത്തുകാരൻ ഹിമാൻഷു ശർമ്മ എന്നിവരും തേരേ ഇഷ്‌ക് മേയ്‌ക്ക് വേണ്ടി ഒന്നിക്കും. ആനന്ദ് എല്‍ റായിയുടെ കളർ യെല്ലോ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. 'ജിമ്മ 2', 'ഫിർ ആയ് ഹസീൻ ദിൽറൂബ' എന്നിവയാണ് ഈ പ്രൊഡക്ഷന്‍ ബാനറില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

അതേസമയം സോനം കപൂർ, അഭയ് ഡിയോൾ എന്നിവരും 'രാഞ്‌ജന'യില്‍ ധനുഷിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. എ ആർ റഹ്മാന്‍, ഇർഷാദ് കാമില്‍ എന്നീ സംഗീത പ്രതിഭകള്‍ 'രാഞ്‌ജനയ്‌ക്ക്' വേണ്ടി ഒന്നിച്ചപ്പോള്‍ ശ്രുതിമധുരമേറിയ മനോഹര ട്രാക്കുകളും സിനിമയില്‍ പിറന്നു.

സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2021ലെ തമിഴ് ഹിറ്റ് ചിത്രം 'കർണന്' ശേഷം മാരി സെൽവരാജിനൊപ്പമുള്ള ധനുഷ് ചിത്രം, ധനുഷിൻ്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് നിര്‍മിക്കുക. കർണ്ണൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം.

Also Read: കൂൾ എയർപോർട്ട് ലുക്കിൽ ധനുഷ്; താരത്തെ തിരിച്ചറിയാനാവാതെ ആരാധകര്‍; വീഡിയോ വൈറല്‍

'കർണ്ണൻ്റെ റിലീസിന്‍റെ വാര്‍ഷിക ദിനം തന്നെ ഈ സിനിമയും പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു തവണകൂടി ധനുഷ്‌ സാറുമായി കൈകോര്‍ക്കുന്നതിലും ഞാൻ സന്തോഷിക്കുന്നു' സിനിമയുടെ അനൗണ്‍സ്‌മെന്‍റ് വേളയില്‍ മാരി സെല്‍വരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.