ETV Bharat / bharat

ഡല്‍ഹി കലാപം : യുഎപിഎ ചുമത്തിയ മൂന്ന് വിദ്യര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

author img

By

Published : Jun 15, 2021, 1:06 PM IST

ദേവങ്കണ കലിത, നതാഷ നർവാൾ, ആസിഫ് ഇക്ബാൽ തൻഹ എന്നി വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപം വിദ്യാര്‍ഥികള്‍ ജാമ്യം വാര്‍ത്ത  ഡല്‍ഹി കലാപം മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം വാര്‍ത്ത  ഡല്‍ഹി കലാപം യുഎപിഎ വിദ്യാര്‍ഥികള്‍ ജാമ്യം വാര്‍ത്ത  ഡല്‍ഹി കലാപം യുഎപിഎ വിദ്യാര്‍ഥികള്‍ ജാമ്യം വാര്‍ത്ത  ഡല്‍ഹി കലാപം പിഞ്ചര തോഡ് പ്രവര്‍ത്തകര്‍ ജാമ്യം വാര്‍ത്ത  ഡല്‍ഹി കലാപം വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതി വാര്‍ത്ത  delhi court grants bail students news  delhi riot delhi court grants bail news]  delhi riot three students get bail latest news  uapa case delhi riot students bail news
ഡല്‍ഹി കലാപം : യുഎപിഎ ചുമത്തിയ മൂന്ന് വിദ്യര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിഞ്ചര തോഡ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പ്രതിഷേധിക്കാനുള്ള അവകാശം

വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് ഭരണകൂടത്തിന്‍റെ മനസില്‍ മങ്ങികൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ മനോനില വര്‍ധിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന് ദു:ഖകരമായ ദിനമായി മാറുമെന്നും കോടതി പറഞ്ഞു. സിദ്ധാർത്ഥ് മൃദുൾ, അനുപ് ജയറാം ഭാംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.

വ്യവസ്ഥകളോടെ ജാമ്യം

50,000 രൂപയും രണ്ട് വ്യക്തിഗത ബോണ്ടുകളും വീതം മൂന്ന് പേരും കോടതിയില്‍ കെട്ടിവെക്കണം. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അന്വേഷണത്തെ തടസപ്പെടുത്തരുതെന്നും വിദ്യര്‍ഥികളോട് കോടതി ആവശ്യപ്പെട്ടു. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് പോകരുതെന്നും പാസ്‌പോർട്ട് കോടതിയില്‍ സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read more: ഡല്‍ഹി കലാപം; രണ്ട്‌ പേരുടെ കേസുകള്‍ കോടതി റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിയെയുള്ള പ്രതിഷേധ സമരങ്ങള്‍ക്കിടെ വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ദേവങ്കണ കലിതയേയും നതാഷ നർവാളിനേയും 2020 മെയ് മാസം പൊലീസ് അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയായിരുന്നു. ദേവാങ്കന നാല് കേസുകളിലും നടാഷ മൂന്ന് കേസുകളിലുമാണ് വിചാരണ നേരിടുന്നത്.

Read more: ഡല്‍ഹി കലാപം; അറസ്‌റ്റിലായവരുടെ ജുഡീഷ്യല്‍ കാലാവധി നീട്ടി

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.