ETV Bharat / bharat

HC notice to Newsclick| കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ന്യൂസ് ക്ലിക്കിനും സ്‌ഥാപകനും നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി ; നടപടി ഇഡി നൽകിയ ഹർജിയിൽ

author img

By

Published : Aug 11, 2023, 2:51 PM IST

PPK Newsclick Studio Private Limited  Newsclick  Delhi High Court issued notice to Newsclick  Prabir Purkayastha  ed on Prabir Purkayastha  criminal conspiracy for paid news  കള്ളപ്പണം വെളുപ്പിക്കൽ  ന്യൂസ് ക്ലിക്കിനും സ്‌ഥാപകനും നോട്ടീസ്  ന്യൂസ് ക്ലിക്ക്  പ്രബീർ പുർക്കയസ്‌ത  എൻഫോഴ്‌സിമെന്‍റ് ഡയറക്‌ടറേറ്റ്
HC notice to Newsclick

ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെടൽ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ന്യൂസ് ക്ലിക്ക് (Newsclick) പോർട്ടലിനും കമ്പനി ഡയറക്‌ടർ പ്രബീർ പുർക്കയസ്‌തയ്‌ക്കും ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചു. കമ്പനിക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ ഹർജിയിലാണ് നടപടി. ഇഡി നൽകിയ ഹർജിയിൽ രണ്ടാഴ്‌ചക്കകം മറുപടി നൽകാനാണ് നോട്ടിസിൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

വിഷയത്തിൽ സെപ്‌റ്റംബർ ആറിന് കോടതി വാദം കേൾക്കും. ഇതിന് പുറമെ പുനഃപരിശോധന ഹർജി സമർപ്പിക്കാൻ അന്വേഷണ ഏജൻസിയ്‌ക്ക് മൂന്ന് ദിവസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. 2020 സെപ്‌റ്റംബറിൽ അന്വേഷണ ഏജൻസി രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇഡി റിപ്പോർട്ട് (ECIR) ആവശ്യപ്പെട്ട് 2021ൽ ന്യൂസ് ക്ലിക്കും സ്ഥാപകനായ പ്രബീർ പുർക്കയസ്‌തയും സമർപ്പിച്ച തീർപ്പാക്കാത്ത ഹർജിയിലാണ് ഇഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

ഇത് പ്രകാരം 2021 ജൂൺ 21 നും ജൂലൈ 20 നും കോ-ഓർഡിനേറ്റ് ബെഞ്ച് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. പണം വാങ്ങി ക്രിമിനൽ ഗൂഢാലോചന (criminal conspiracy of paid news) നടത്തിയതായാണ് ഓൺലൈൻ പോർട്ടലിനെതിരായ കേസ്. ഈ വകുപ്പിൽ നിയമങ്ങൾ ലംഘിച്ച് 38 കോടി രൂപ കമ്പനി കൈപ്പറ്റിയതായാണ് ഇഡിയുടെ അഭിഭാഷകൻ സോഹെ ഹൊസൈൻ വാദിച്ചത്.

Also Read : 'സ്‌ത്രീകള്‍ക്ക് നേരെ നടന്നത് ക്രൂരതയല്ലാതെ മറ്റെന്ത്'; മണിപ്പൂര്‍ വിഷയത്തില്‍ 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി

അതിനാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്നും അഭിഭാഷകൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, രണ്ട് വർഷത്തോളമായി തീർപ്പാക്കാത്ത വിഷയത്തിൽ അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉൾപ്പടെ ന്യൂസ് ക്ലിക്കിന് എതിരെ ചാർജ് ചെയ്‌തിട്ടുള്ള കേസുകളിൽ കൂടുതൽ വസ്‌തുതകൾ കണ്ടെത്തിയെന്ന ഇഡിയുടെ വാദവും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

എഫ്‌ഡിഐ ഒഴിവാക്കാൻ നേരിട്ട് വിദേശ നിക്ഷേപം സ്വീകരിച്ചു : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ ന്യൂസ്‌ ക്ലിക്കിന്‍റെ സ്ഥാപനങ്ങളിലും എഡിറ്റർമാരുടെ വസതികളിലും എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. എഫ്‌ഡിഐ ഒഴിവാക്കുന്നതിനായി പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് (PPK Newsclick Studio Private Limited) ഓഹരിയുടെ അമിത മൂല്യം വർധിപ്പിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്‌ത കേസിൽ ആരോപിച്ചിട്ടുള്ളത്.

Also Read : ന്യൂസ്ക്ലിക്ക് പണം വെളുപ്പിക്കൽ കേസ്; പോർട്ടലിനെതിരെ നടപടി സ്വീകരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

അതേസമയം കേസുമായി ബന്ധപ്പെട്ട് വിദേശവ്യവസായി മൊഗൾ നെവിൽ റോയ് സിംഘവുമായി സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള ബന്ധത്തെ കുറിച്ചും ഇഡി അന്വേഷണം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഇ മെയിൽ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.