ETV Bharat / bharat

ബലാത്സംഗക്കേസ് വനിത ജഡ്‌ജി പരിഗണിക്കണം; യുവതിയുടെ ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി

author img

By

Published : Apr 7, 2023, 8:01 PM IST

കേവലം ഭയത്താൽ ജഡ്‌ജിയെ മാറ്റാനാകില്ലെന്നും അങ്ങനെ വന്നാൽ ഇത്തരത്തിലുള്ള കേസുകളെല്ലാം പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലേക്ക് മാറ്റുകയോ വനിത ജുഡീഷ്യൽ ഓഫിസറെ അധ്യക്ഷയാക്കേണ്ട സാഹചര്യമോ തുറന്നിടുമെന്നും കോടതി വ്യക്‌തമാക്കി.

Delhi hc  ഡൽഹി ഹൈക്കോടതി  ബലാത്സംഗക്കേസ്  transfer rape case from male to female judge  പോക്‌സോ  ഐപിസി 376  ബലാത്സംഗം  rape case  പൊലീസ്  Delhi Crime  ഡൽഹി ക്രൈം
ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസ് പരിഗണിക്കുന്നത് പുരുഷ ജഡ്‌ജിയിൽ നിന്ന് വനിത ജഡ്‌ജിയിലേക്ക് മാറ്റണമെന്ന യുവതിയുടെ ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. ഫോട്ടോകൾ അശ്ലീല സൈറ്റിൽ ദുരുപയോഗം ചെയ്‌തുവെന്ന കേസ് വനിത ജഡ്‌ജി പരിഗണിക്കണമെന്ന ആവശ്യവുമായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേവലം ഭയത്താൽ അങ്ങനെ ചെയ്യാനാകില്ലെന്നും അങ്ങനെ ചെയ്‌താൽ ഇത്തരം കേസുകളെല്ലാം പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലേക്ക് മാറ്റുകയോ വനിത ജുഡീഷ്യൽ ഓഫിസറെ അധ്യക്ഷയാക്കേണ്ട സാഹചര്യമോ തുറന്നിടുമെന്നും കോടതി വ്യക്‌തമാക്കി.

പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടാത്തതിനാൽ തന്നെ കേസുകൾ പോക്‌സോ കോടതികളിലേക്ക് മാറ്റാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി. സ്‌ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച നിർദേശങ്ങൾ കണക്കിലെടുത്ത് പ്രിസൈഡിങ് ഓഫിസർമാരായ പുരുഷനോ സ്ത്രീക്കോ അത്തരം കേസുകൾ കൈകാര്യം ചെയ്യാനാകുമെന്നും ജസ്റ്റിസ് അനീഷ് ദയാൽ പറഞ്ഞു.

പരാതിക്കാരിയുടെ ഫോട്ടോകൾ അശ്ലീല സൈറ്റിൽ ദുരുപയോഗം ചെയ്‌തു എന്നതാണ് കേസ്. കേസ് അന്വേഷിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ക്രിമിനൽ കേസ് വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിആർപിസിയിലെ ചില വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി പുരുഷ ജഡ്‌ജിമാരല്ല, വനിത ജഡ്‌ജിയാണ് നടപടികൾക്ക് നേതൃത്വം നൽകേണ്ടതെന്ന് വാദിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഐപിസി 376 (ബലാത്സംഗം) പ്രകാരമുള്ള കേസുകളുടെ വിചാരണ ഒരു വനിത ജഡ്‌ജി അധ്യക്ഷനായ കോടതിയാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ഉത്തരവ് ഇല്ലെന്ന് വ്യവസ്ഥകൾ പരിശോധിച്ച ശേഷം ഹൈക്കോടതി വ്യക്‌തമാക്കി. ഐപിസി 376-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കായി വിചാരണ ചെയ്യപ്പെടുന്ന എല്ലാ കേസുകളും പോക്‌സോ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലേക്കോ വനിത ജഡ്‌ജിയുടെ അധ്യക്ഷതയിലേക്കോ മാറ്റേണ്ടി വരുന്ന ഒരു മുൻവിധി ഇത് സൃഷ്‌ടിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.