ETV Bharat / bharat

ഡല്‍ഹി മദ്യനയ അഴിമതി : സിസോദിയയുടെ അറസ്റ്റിന് സിബിഐ നീക്കമെന്ന് റിപ്പോര്‍ട്ട്

author img

By

Published : Oct 17, 2022, 10:26 AM IST

Updated : Oct 17, 2022, 3:36 PM IST

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഇന്ന് 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. കഴിഞ്ഞ ദിവസം സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു

Delhi excise policy corruption  allegation on Manish Sisodia  Delhi excise policy case against Manish Sisodia  Manish Sisodia  CBI  Delhi excise policy case  ഡല്‍ഹി മദ്യനയ അഴിമതി  സിബിഐ  മനീഷ്‌ സിസോദിയ  Delhi Deputy CM Manish Sisodia  AAP  Arvind Kejrival  ഡല്‍ഹി എക്‌സൈസ് നയം  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ
ഡല്‍ഹി മദ്യനയ അഴിമതി; സിസോദിയയെ ഇന്ന് സിബിഐ അറസ്റ്റ് ചെയ്തേക്കും

ന്യൂഡല്‍ഹി : ഡല്‍ഹി എക്‌സൈസ് നയം രൂപീകരിച്ചതിലും നടപ്പിലാക്കിയതിലും നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഇന്ന് (ഒക്‌ടോബര്‍ 17) ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സിബിഐ സിസോദിയയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇന്ന് രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് സിസോദിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സംഭവത്തോട് പ്രതികരിച്ച് സിസോദിയയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തുവന്നിരുന്നു. 'എന്‍റെ വീട്ടില്‍ സിബിഐ 14 മണിക്കൂര്‍ റെയ്‌ഡ് നടത്തി. അവര്‍ക്കൊന്നും കിട്ടിയില്ല. എന്‍റെ ബാങ്ക് ലോക്കര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ് . നാളെ (ഒക്‌ടോബര്‍ 17 തിങ്കള്‍) 11 മണിക്ക് അവിടെ എത്തി പൂര്‍ണമായി സഹകരിക്കും. സത്യമേവ ജയതേ' - സിസോദിയ ഇന്നലെ (ഒക്‌ടോബര്‍ 16) ട്വീറ്റ് ചെയ്‌തു.

  • मेरे घर पर 14 घंटे CBI रेड कराई, कुछ नहीं निकला. मेरा बैंक लॉकर तलाशा, उसमें कुछ नहीं निकला. मेरे गाँव में इन्हें कुछ नहीं मिला.

    अब इन्होंने कल 11 बजे मुझे CBI मुख्यालय बुलाया है. मैं जाऊँगा और पूरा सहयोग करूँगा.

    सत्यमेव जयते.

    — Manish Sisodia (@msisodia) October 16, 2022 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തോട് പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രവുമായുള്ള തന്‍റെ സർക്കാരിന്‍റെ പോരാട്ടത്തെ 'രണ്ടാം സ്വാതന്ത്ര്യ സമരം' എന്ന് വിശേഷിപ്പിക്കുകയും എഎപി നേതാക്കളായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനിനെയും രക്തസാക്ഷി ഭഗത് സിങ്ങിനോട് താരതമ്യപ്പെടുത്തുകയും ചെയ്‌തു.

'ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷും സത്യേന്ദ്രയും ഇന്നത്തെ ഭഗത് സിങ് ആണ്. 75 വർഷത്തിന് ശേഷം പാവപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയും പ്രതീക്ഷ നൽകുകയും ചെയ്‌ത ഒരു വിദ്യാഭ്യാസ മന്ത്രിയെ രാജ്യത്തിന് ലഭിച്ചു. ശോഭനമായ ഭാവിക്കായി, കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർഥനകൾ നിങ്ങളോടൊപ്പമുണ്ട്' - കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

  • जेल की सलाख़ें और फाँसी का फंदा भगत सिंह के बुलंद इरादों को डिगा नहीं पाये

    ये आज़ादी की दूसरी लड़ाई है।मनीष और सत्येंद्र आज के भगत सिंह है

    75 साल बाद देश को एक शिक्षा मंत्री मिला जिसने ग़रीबों को अच्छी शिक्षा देकर सुनहरे भविष्य की उम्मीद दी

    करोड़ों ग़रीबों की दुआएँ आपके साथ है https://t.co/slc3lb1Mqp

    — Arvind Kejriwal (@ArvindKejriwal) October 16, 2022 " class="align-text-top noRightClick twitterSection" data=" ">

കേസുമായി ബന്ധപ്പെട്ട് ഇൻഡോ സ്‌പിരിറ്റ്സ് ഉടമ സമീർ മഹേന്ദ്രു, ഗുരുഗ്രാമിലെ ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടർ അമിത് അറോറ, ഇന്ത്യ എഹെഡ് ന്യൂസ് മാനേജിങ് ഡയറക്‌ടർ മൂത്ത ഗൗതം എന്നിവരുൾപ്പടെ നിരവധി പേരെ സിബിഐ ചോദ്യം ചെയ്‌തു. കൂടാതെ എഎപി പ്രവർത്തകനും ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്‍റെ മുൻ സിഇഒയുമായ വിജയ് നായർ, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 120 ബി (ക്രിമിനൽ ഗൂഢാലോചന), 477 എ (രേഖകളിൽ കൃത്രിമം കാണിക്കൽ), കൂടാതെ സെക്ഷൻ 7 (അഴിമതിയോ നിയമവിരുദ്ധമോ ആയ മാർഗങ്ങളിലൂടെയോ വ്യക്തിസ്വാധീനം പ്രയോഗിച്ചോ ഒരു പൊതുപ്രവർത്തകനില്‍ നിന്ന് അനാവശ്യ നേട്ടം കൈക്കൊള്ളുന്നത് കൈകാര്യം ചെയ്യുന്ന അഴിമതി നിയമം) എന്നിവ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം സിസോദിയയ്ക്കും മറ്റ് 14 പേർക്കുമെതിരെ ഓഗസ്റ്റിൽ സിബിഐ പ്രത്യേക കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടന്നുവെന്നാരോപിച്ച് ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന ആണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്.

Last Updated : Oct 17, 2022, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.