ETV Bharat / bharat

ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ കൊവിഡ്‌ ആശുപത്രി അടച്ചു

author img

By

Published : May 1, 2021, 7:04 AM IST

ഓക്‌സിജന്‍ സിലന്‍ററിനായി 18 മുതല്‍ 30 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥ. രോഗികളുടെ ചികിത്സയില്‍ പ്രതിസന്ധിയെന്നും ആശുപത്രി അധികൃതര്‍.

ഓക്‌സിജന്‍ ക്ഷാമം  ഡല്‍ഹിയില്‍ കൊവിഡ്‌ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി  ഡല്‍ഹി കൊവിഡ്‌ ആശുപത്രി  കൊവിഡ്‌ ആശുപത്രി  സ്വകാര്യ കൊവിഡ്‌ ആശുപത്രി  ചികിത്സ പ്രതിസന്ധിയില്‍  കൊവിഡ്‌ രോഗികള്‍  കൊവിഡ്‌ മരണം  ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നു  കൊവിഡ്‌ ഇന്ത്യ  ഇന്ത്യ കൊവിഡ്‌  കൊവിഡ്‌ രണ്ടാം തരംഗം  കൊവിഡ്‌ വ്യാപനം  covid update india  india covid  covid hospital shuts  shortage of oxygen  oxygen shortage  delhi hospital shuts  delhi hospital  covid updates delhi  delhi covid  covid delhi  covid death  covid death due to oxygen shortage
ഓക്‌സിജന്‍ ക്ഷാമം

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ കൊവിഡ്‌ ആശുപത്രി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതോടെ രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാണെന്നും ഒരു ഓക്‌സിജന്‍ സിലന്‍ററിനായി 18 മുതല്‍ 30 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ആശുപത്രികള്‍ക്കെന്നും ആശുപത്രി ഡയറക്‌ടര്‍ ഡോ. നീലേശ്‌ തിവാരി പറഞ്ഞു.

വളരെ ഗുരുതരാവസ്ഥയിലാണ് രോഗികള്‍ ഇവിടേക്ക് എത്തുന്നത് എന്നാല്‍ അവര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനാകുന്നില്ല. കൊവിഡ്‌ രോഗികളില്‍ ഓക്‌സിജന്‍ അളവ്‌ കൃതൃമാക്കേണ്ടത് അത്യാവശ്യമാണ്. ഓക്‌സിജന്‍ ക്ഷാമമുള്ളതിനാല്‍ അത്തരം രോഗികളെ ചികിത്സിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും ഭാഗത്ത് നിന്ന് ഏകീകൃത പ്രവര്‍ത്തനമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.