ETV Bharat / bharat

International Yoga Day 2023 |ഐഎൻഎസ് വിക്രാന്തില്‍ യോഗ ചെയ്‌ത് രാജ്‌നാഥ് സിങ്: ലോകം നമ്മുടെ സംസ്‌കാരത്തെ അംഗീകരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി

author img

By

Published : Jun 21, 2023, 11:03 AM IST

Updated : Jun 21, 2023, 12:08 PM IST

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രതിരോധ മന്ത്രി യോഗ ദിനത്തോടനുബന്ധിച്ച് വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Rajnath Singh on International Day of Yoga  International Yoga Day 2023  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  Defense minister Rajnath Singh  Rajnath Singh  രാജ്‌നാഥ് സിങ്  അന്താരാഷ്‌ട്ര യോഗ ദിനം  ഐഎൻഎസ് വിക്രാന്ത്  INS vikrant  യോഗ ദിനം  യോഗ ദിനം 2023  ജൂൺ 21  ജൂൺ 21 യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്‌നാഥ് സിങ്

ഐഎൻഎസ് വിക്രാന്തില്‍ യോഗ ചെയ്‌ത് രാജ്‌നാഥ് സിങ്

എറണാകുളം: രാജ്യത്തിന്‍റെ സമ്പന്നമായ സംസ്‌കാരത്തെ ലോകം അംഗീകരിക്കുന്നുവെന്നും അത് സ്വീകരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആഗോളതലത്തിൽ യോഗ ആഘോഷിക്കപ്പെടുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മന്ത്രി. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥർക്കൊപ്പം യോഗ ചെയ്‌ത മന്ത്രി ആഘോഷച്ചടങ്ങിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു.

'ഇന്ന് ലോകമെമ്പാടും അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും നമ്മുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷം മുമ്പാണ് ഐക്യരാഷ്‌ട്രസഭ യോഗയെ അംഗീകരിച്ചതെങ്കിലും ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് നൂറ്റാണ്ടുകളായി പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്നത്തെ കാലത്ത് തിരക്കേറിയ ജീവിതത്തിൽ നിരവധി ആളുകൾ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ ഏക പരിഹാരം യോഗ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ആറിന് പ്രതിരോധ മന്ത്രി നാവികസേനാംഗങ്ങൾക്കൊപ്പം അവരുടെ പ്രകടനത്തിൽ പങ്കെടുക്കുകയും വിമാനവാഹിനിക്കപ്പലിൽ യോഗ ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു. ഉദ്യോഗസ്ഥരുടെ റാങ്കുകൾ പരിഗണിക്കാതെ നിരനിരയായി ഇരിപ്പിടമുറപ്പിക്കുകയും നിർദേശങ്ങൾക്ക് അനുസരിച്ച് ഒരു മണിക്കൂറോളം സമയം വ്യത്യസ്ത യോഗാസനങ്ങൾ പരിശീലിക്കുകയും ചെയ്‌തു. അഗ്നിവീർ ജവാൻമാരും യോഗയിൽ പങ്കെടുത്തു.

നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാറും നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 2014 ൽ യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിവസം സമർപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. 193 യുഎൻ അംഗരാജ്യങ്ങളുടെയും ഏകകണ്‌ഠമായ ധാരണയോടെ, 2014 ഡിസംബർ 11 ന്, ഐക്യരാഷ്ട്രസഭ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. 2015 ജൂൺ 21നാണ് ആദ്യത്തെ അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂൺ 19നാണ് പ്രതിരോധ മന്ത്രി കൊച്ചിയിലെത്തിയത്. രാത്രി 7.30ന് എത്തിയ അദ്ദേഹം ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികളിലാണ് ആദ്യം പങ്കെടുത്തത്. രാത്രി എട്ടു മണിയോടെ നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സർവേ കപ്പലുകൾ സന്ദർശിച്ച മന്ത്രി നാവിഗേഷനൽ ചാർട്ട് പുറത്തിറക്കിയിരുന്നു. നാവികസേന താവളത്തിൽ ഹൈഡ്രോഗ്രഫിക് സർവേ പരിശീലനം പൂർത്തിയാക്കുന്ന വിദേശ കെഡറ്റുകളുമായും മന്ത്രി ആശയവിനിമയം നടത്തിയിരുന്നു.

യോഗ ദിനം: യോഗയെക്കുറിച്ചുള്ള അവബോധം ആളുകളില്‍ വളർത്തുകയും മാനസികവും ശാരീരികവുമായ ക്ഷേമത്തിനായുള്ള ഒരു പതിവ് പരിശീലനമായി അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.

Last Updated : Jun 21, 2023, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.