ETV Bharat / bharat

Defence Acquisition Council: ലക്ഷ്യം വ്യോമസേനയുടെ കാര്യക്ഷമത; ഉപകരണങ്ങള്‍ക്ക് 7,800 കോടി രൂപ അനുവദിച്ച് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍

author img

By ETV Bharat Kerala Team

Published : Aug 24, 2023, 8:19 PM IST

Defence Approval for Acceptance of Necessity: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റേതാണ് തീരുമാനം

Defence Acquisition Council Latest News  Defence Acquisition Council  Defence  Defence News  Acceptance of Necessity  Indian Air Force  ലക്ഷ്യം വ്യോമസേനയുടെ കാര്യക്ഷമത  ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍  പ്രതിരോധ മന്ത്രി  Minister of Defence  രാജ്‌നാഥ് സിങ്  ഇന്ത്യൻ വ്യോമസേന  Capital Acquisition Proposals
Defence Acquisition Council accorded Acceptance of Necessity for Indian Air Force

ന്യൂഡല്‍ഹി: ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്കായി ആവശ്യം (Acceptance of Necessity) പരിഗണിച്ച് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC). പ്രതിരോധ മന്ത്രി (Minister of Defence) രാജ്‌നാഥ് സിങ്ങിന്‍റെ (Rajnath Singh) അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആവശ്യം പരിഗണിച്ചുള്ള മൂലധന ഏറ്റെടുക്കൽ നിർദേശങ്ങൾക്ക് (Capital Acquisition Proposals) അംഗീകാരം നല്‍കിയത്. ഇതുപ്രകാരം 7,800 കോടി രൂപയാണ് കൗണ്‍സില്‍ വ്യാഴാഴ്‌ച അംഗീകരിച്ചത്.

അംഗീകാരം എന്തിനെല്ലാം: ഇന്ത്യൻ വ്യോമസേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഇന്ത്യൻ - ഐഡിഡിഎം വിഭാഗത്തിന് കീഴിലുള്ള Mi-17 V5 ഹെലികോപ്റ്ററുകള്‍ക്ക് ഇലക്‌ട്രോണിക് വാർഫെയർ (EW) സ്യൂട്ട് വാങ്ങുന്നതിനും ഇത് ഇൻസ്‌റ്റാൾ ചെയ്യുന്നതിനുമാണ് തുക അനുവദിച്ചത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ (BEL) നിന്നും വാങ്ങുന്ന ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ടുകള്‍ ഹെലികോപ്റ്ററുകളുടെ അതിജീവനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആളില്ലാതെ തന്നെയുള്ള നിരീക്ഷണം, വെടിക്കോപ്പുകള്‍, ഇന്ധനം, അറ്റകുറ്റ സാമഗ്രികള്‍ എന്നിവ എത്തിച്ചുനല്‍കല്‍, യുദ്ധക്കളത്തിൽ പരിക്കേറ്റവരെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയ്‌ക്കും യന്ത്രവത്‌കൃത കാലാൾപ്പടയ്ക്കും റെജിമെന്‍റുകൾക്കുമായി ഗ്രൗണ്ട് ബേസ്‌ഡ് ഓട്ടോണമസ് സിസ്‌റ്റം (Ground Based Autonomous System) വാങ്ങുന്നതിനും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തുക വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല 7.62x51 എംഎം ലൈറ്റ് മെഷീൻ ഗൺ (എൽഎംജി), ബ്രിഡ്‌ജ് ലെയിങ് ടാങ്ക് (ബിഎൽടി) എന്നിവയുടെ സംഭരണത്തിനുള്ള നിർദേശങ്ങളും ഡിഎസി മുന്നോട്ടുവച്ചിട്ടുണ്ട്.

Also Read: ജാറ്റ് ബറ്റാലിയന്‍റെ ക്യാപ്‌റ്റൻ വേഷത്തിൽ ആൾമാറാട്ടം; രാജസ്ഥാനിൽ യുവാവ് ആർമി ഇന്‍റലിജൻസിന്‍റെ പിടിയിൽ

യുദ്ധവിമാനങ്ങള്‍ നിലത്തിറക്കി വ്യോമസേന: അടുത്തിടെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ്-21 യുദ്ധവിമാനങ്ങൾ നിലത്തിറക്കാന്‍ വ്യോമസേന തീരുമാനിച്ചിരുന്നു. മേയ്‌ മാസം ആദ്യം രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നതിനെ തുടർന്നായിരുന്നു ഈ നടപടി. അതേസമയം ഇക്കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാന്‍ ഹനുമാൻഗഡിലെ വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തർകന്നുവീണ് മൂന്നുപേർ മരിച്ചത്. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമായിരുന്നു തകർന്നുവീണത്. ഈ സാഹചര്യത്തില്‍, സൂക്ഷ്‌മ പരിശോധന നടത്തി അനുമതിക്ക് ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിക്കൂവെന്ന് വ്യോമസേന തീരുമാനിക്കുകയായിരുന്നു.

ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1960കളിൽ സോവിയറ്റ് യൂണിയനിൽ നിര്‍മിച്ച മിഗ് വിമാനങ്ങൾ ഇന്ത്യയിൽ 400 അപകടങ്ങള്‍ക്ക് ഇടവരുത്തിയിച്ചുണ്ട്. മാത്രമല്ല വിമാനത്തിന് വളരെ മോശം സുരക്ഷ റെക്കോർഡാണുള്ളത്. നിലവിൽ 50 വിമാനങ്ങൾ ഉൾപ്പടെ മൂന്ന് മിഗ് 21 വ്യൂഹമാണ് ഇന്ത്യൻ വോമസേനയ്ക്കു‌ള്ളത്. മാത്രമല്ല ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാന സ്ക്വാഡ്രണുകളെ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ഐഎഎഫിന്‍റെ (ഇന്ത്യൻ എയർഫോഴ്‌സ്) തീരുമാനം. ഇതിനായി കഴിഞ്ഞ വർഷം ഐഎഎഫ് മൂന്ന് വർഷത്തെ സമയക്രമവും നിശ്ചയിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിഗ്-29 യുദ്ധവിമാനങ്ങളുടെ മൂന്ന് സ്ക്വാഡ്രണുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും ഐഎഎഫ് പദ്ധതിയിടുന്നുണ്ട്.

Also Read: 'മേക്ക് ഇൻ ഇന്ത്യ'യ്ക്ക് കീഴിൽ യാത്രാവിമാനം; ഏറ്റെടുക്കൽ നടപടി ആരംഭിച്ച് ഇന്ത്യൻ വ്യോമസേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.