ETV Bharat / bharat

Heat wave | ഉഷ്‌ണതരംഗത്തില്‍ യുപിയില്‍ 2 ദിവസത്തിനിടെ മരിച്ചത് 34 പേര്‍; ചൂടില്‍ വൈദ്യുതിയില്ലാതെ വലഞ്ഞ് ജനം

author img

By

Published : Jun 17, 2023, 10:58 PM IST

മരണപ്പെട്ടവര്‍ എല്ലാം തന്നെ 60 വയസിന് മുകളിലുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരാണെന്നുമാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്

uttar pradesh  deaths  deaths in uttar pradesh  heat wave  heat wave death  latest national news  ഉഷ്‌ണതരംഗം  ഉത്തര്‍പ്രദേശ്  ചുട്ടുപൊള്ളുന്ന ചൂടില്‍  60 വയസിന് മുകളിലുള്ളവരാ  താപനില  ഉത്തര്‍പ്രദേശ്  ബിഹാര്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഉഷ്‌ണതരംഗം; ഉത്തര്‍പ്രദേശില്‍ 2 ദിവസങ്ങളിലായി മരിച്ചത് 34 പേര്‍, ചുട്ടുപൊള്ളുന്ന ചൂടില്‍ വൈദ്യുതിയില്ലാതെ വലഞ്ഞ് പൊതുജനം

ലഖ്‌നൗ: ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 34 പേര്‍ മരിച്ചു. മരണപ്പെട്ടവര്‍ എല്ലാം തന്നെ 60 വയസിന് മുകളിലുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരാണെന്നുമാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് പകല്‍ സമയങ്ങളില്‍ 60 വയസിന് മുകളിലുള്ളവര്‍ വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം.

ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 300 കിലോമീറ്ററുള്ള ബല്ലിയ ജില്ലയിലാണ് രണ്ട് പേര്‍ മരിച്ചത്. വ്യാഴാഴ്‌ച 23 പേരും വെള്ളിയാഴ്‌ച 11 പേരും മരിച്ചതായി ബല്ലിയയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജയന്ത് കുമാര്‍ പറഞ്ഞു.

42.2 ആയി താപനില: ഏതെങ്കിലും തരത്തില്‍ അസുഖങ്ങളുള്ളവരുടെ നില കനത്ത ചൂടിനെ തുടര്‍ന്ന് ദിനംപ്രതി വഷളാവുകയാണ്. ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം, ഡയേറിയ എന്നിവ മൂലമാണ് ആളുകള്‍ മരണപ്പെടുന്നത്. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ ബല്ലിയയിലെ പ്രധാന ആശുപത്രികളില്‍ അഡ്‌മിറ്റാണെന്ന് മറ്റൊരു മെഡിക്കല്‍ ഓഫിസറായ ദ്വിവാര്‍കര്‍ സിങ് അറിയിച്ചു.

വെള്ളിയാഴ്‌ച 42.2 എന്നതായിരുന്നു ബല്ലിയയിലെ താപനിലയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുട്ടുപൊള്ളുന്ന വേനലില്‍ സംസ്ഥാനത്ത് ഉടനീളം വൈദ്യുതി തടസം നേരിടുന്നതിനാല്‍ ഫാനുകളോ എയര്‍ കണ്ടീഷ്‌ണറോ ഇല്ലാതെ ജനങ്ങള്‍ വലയുകയാണ്. ഇതേതുടര്‍ന്ന് പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉടനീളമുള്ള വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാരിനൊപ്പം സഹകരിക്കുവാനും വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാനും അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ബിഹാറില്‍ 24 മണിക്കൂറിനിടെ മരിച്ചത് 12 പേര്‍: അതേസമയം, ബിഹാറില്‍ അനുഭവപ്പെട്ട ഉഷ്‌ണതരംഗത്തിൽ 24 മണിക്കൂറിനിടെ 12 പേർ മരിച്ചു. തെക്ക്-പടിഞ്ഞാറൻ ബിഹാറിലെ ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ടും 12 തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഒമ്പത് പ്രദേശങ്ങളിൽ നാളെ വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ 44 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന താപനിലയായ 44.2 ഡിഗ്രി സെൽഷ്യസ് ഷെയ്ഖ്‌പൂരിലും 43.6 ഡിഗ്രി സെൽഷ്യസ് പട്‌നയിലും രേഖപ്പെടുത്തി.

ഔറംഗബാദ്, റോഹ്താസ്, ഭോജ്‌പൂർ, ബക്‌സർ, കൈമൂർ, അർവാൾ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പട്‌ന, ബെഗുസരായ്, ഖഗാരിയ, നളന്ദ, ബങ്ക, ഷെയ്ഖ്‌പുര, ജാമുയി, ലഖിസരായ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കിഴക്കൻ ചമ്പാരൻ, ഗയ, ഭഗൽപൂർ, ജഹാനാബാദ്, കിഴക്കൻ ചമ്പാരൺ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഭോജ്‌പൂർ ജില്ലയിൽ ആറ് പേരാണ് ഉഷ്‌ണതരംഗത്തെ തുടർന്ന് മരിച്ചത്. റോഹ്താസിൽ രണ്ടുപേരും നളന്ദ, ജാമുയി, ഗയ, പട്‌ന എന്നിവിടങ്ങളിൽ ഒരോ മരണവും റിപ്പോർട്ട് ചെയ്‌തു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉയർന്ന താപനില കുറയാൻ സാധ്യതയില്ലെന്നും അതിനാൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു.

also read: Heatwave in Bihar | ബിഹാറിൽ ഉഷ്‌ണതരംഗം; 24 മണിക്കൂറിനിടെ 12 മരണം, ബിപർജോയ് പ്രഭാവത്തിൽ രാജസ്ഥാനിൽ കനത്തമഴയും കാറ്റും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.