ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

author img

By

Published : Apr 5, 2023, 10:58 PM IST

നോയിഡ ആസ്ഥാനമായ സ്വകാര്യ വാര്‍ത്ത ചാനലിന്‍റെ ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററുടെ ഇ-മെയിലിലേയ്‌ക്കാണ് വധ ഭീഷണി സന്ദേശം അയച്ചത്

death threats  pm modi  up cm yogi  death threats against yogi adityanath  death threats against pm modi  nithin gadkari  latest national news  പ്രധാന മന്ത്രി  ടനരേന്ദ്ര മോദി  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  വധഭീഷണി  വധ ഭീഷണി സന്ദേശം  നിതിന്‍ ഗഡ്‌കരി  പ്രധാന മന്ത്രിക്ക് വധ ഭീഷണി  യോഗി ആദിത്യനാഥിന് വധഭീഷണി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

നോയിഡ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി. നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ വാര്‍ത്ത ചാനലിന്‍റെ ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററുടെ ഇ-മെയിലിലേയ്‌ക്കാണ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതിയ്‌ക്കായി തെരച്ചില്‍ ആരംഭിച്ചു.

കാര്‍ത്തിക് സിങ് എന്ന വ്യക്തിയുടെ മെയിലില്‍ നിന്നാണ് തനിക്ക് ഇത്തരത്തിലൊരു സന്ദേശം ലഭിച്ചതെന്ന് ചാനലിന്‍റെ സിഇഒ അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഭീഷണിയ്‌ക്ക് പിന്നിലെ പ്രേരക ശക്തിയെക്കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചാനല്‍ സിഇഒ അറിയിച്ചു.

ഭീഷണിക്ക് പിന്നിലെ ഉദ്ദേശം വ്യക്തമല്ല : ഉചിതമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പൊലീസിന്‍റെ ഔദ്യോഗികമായ പ്രസ്‌താവന പുറത്തുവരേണ്ടതുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മനോജ് കുമാര്‍ സിങ് പറഞ്ഞു.

പ്രതിയെ പിടികൂടുവാന്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഏതാനും ചിലരെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലും 20 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ച് ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു.

നിതിന്‍ ഗഡ്‌കരിക്കും ഭീഷണി: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ നാഗ്‌പൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലേയ്‌ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 10 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചത്. ജയേഷ് കാന്ത എന്ന് സ്വയം പേര് വെളിപ്പെടുത്തിയായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

മന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ലൈന്‍ നമ്പരിലായിരുന്നു ഇയാള്‍ വിളിച്ചത്. നേരത്തെ ജനുവരി 14നും ഇതേ പേരില്‍ തന്നെ ഒരാള്‍ മന്ത്രിയുടെ ഓഫിസിലേയ്‌ക്ക് വിളിച്ച് 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. അന്നേ ദിവസം തന്നെ ഇയാള്‍ മൂന്ന് ഫോണ്‍ കോളുകളാണ് ചെയ്‌തിരുന്നത്.

ശേഷം, ഇയാള്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലെ അംഗമാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഭീഷണി സന്ദേശം ലഭിച്ച ശേഷം നിതിന്‍ ഗഡ്‌കരിയുടെ ഓഫിസിലെ ജീവനക്കാര്‍ നാഗ്‌പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കോള്‍ ചെയ്‌ത വ്യക്തി തന്‍റെ പേര് ജയേഷ് കാന്ത ആണെന്ന് പറഞ്ഞാല്‍ തന്നെയും യാഥാര്‍ഥത്തില്‍ ഈ വ്യക്തി ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഭീഷണിയുടെ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുടെ ഓഫിസിലും വസതിയിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരെയായിരുന്നു ഇവിടങ്ങളില്‍ വിന്യസിച്ചത്. ജി20യുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മന്ത്രി നാഗ്‌പൂരില്‍ എത്തുന്നതിന് മുന്നോടിയായി ആയിരുന്നു ഭീഷണി കോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.