ETV Bharat / bharat

Dalit Youth Lynched To Death Madhya Pradesh മധ്യപ്രദേശിൽ ആൾക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു; മാതാവിനെ വിവസ്ത്രയാക്കി തല്ലിച്ചതച്ചു ​

author img

By ETV Bharat Kerala Team

Published : Aug 28, 2023, 2:35 PM IST

Accused Arrested In Dalit Youth Lynched To Death Madhya Pradesh മധ്യപ്രദേശിൽ ആൾക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതികളായ എട്ടുപേർ അറസ്റ്റില്‍

Mob lynching  Dalith Murder  Madhyapradesh Dalith Murder  ആൾക്കൂട്ട കൊല  Nitin Ahirwal  Nithin Ahirwal  Madhyapradesh Murder  Madhyapradesh Mob Lynch
Dalit youth lynched Madhyapradesh

ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം (Youth Lynched To Death Madhya Pradesh). സാഗർ ജില്ലയിൽ ദലിത് യുവതി നൽകിയ പീഡന പരാതി പിൻവലിക്കാത്തതിന്‌ സഹോദരനെ സംഘം ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സാഗറിലെ ബറോദിയ സ്വദേശിയാണ് വ്യാഴാഴ്‌ച മർദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

യുവാവിനൊപ്പം പരാതി നൽകിയ സഹോദരിയെയും ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്‌തു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന്, പൊലീസ് എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്. പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും ആക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ നടത്തി.

ഗ്രാമത്തിലെ ഓരോ വീടുകളിലും കയറിയിറങ്ങിയ ആക്രമികൾ എല്ലാവരെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ എട്ട് പേർ അറസ്റ്റിലായി. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേർക്കെതിരെ കൊലക്കുറ്റവും എസ്‌സി/എസ്‌ടി നിയമവും ചുമത്തിയെന്ന് സ്ഥലത്തെ അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്കെ അറിയിച്ചു.

യുവാവിന്‍റെ സഹോദരിയുടെ മൊഴി പ്രകാരം കോമൽ സിങ്, വിക്രം സിങ്, ആസാദ് സിങ് എന്നിവർ വീട്ടിലെത്തി താൻ നൽകിയ പീഡന പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതോടെ വീട് അടിച്ചു തകർത്തു. തുടർന്ന് ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ വാഹനം കാത്തുനിൽക്കുകയായിരുന്ന സഹോദരനെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തു. ഇത് തടയാനെത്തിയ തന്‍റെ മാതാവിനെ നഗ്നയാക്കിയെന്നും പെൺകുട്ടി പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ പ്രകാരം സഹായം നൽകുമെന്ന് ജില്ല കലക്‌ടര്‍ ഉറപ്പുനൽകുകയും ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതിനെയും തുട‌ർന്നാണ് കുടുംബം യുവാവിന്‍റെ അന്ത്യംകർമം നടത്താൻ ​ തയ്യാറായത്.

2019ലാണ് 18കാരിയായ ദലിത് പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് മേൽ കടുത്ത സമ്മർദമുണ്ടായി. പെൺകുട്ടിയും കുടുംബവും പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്നതാണ് ദാരുണമായ സംഭവത്തിന് പിന്നിലെ കാരണം.

വിമർശനവുമായി പ്രതിപക്ഷം: അതേസമയം, സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബിഎസ്‌പിയും രംഗത്തെത്തി. മധ്യപ്രദേശിലാണ് ദലിതർക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ദലിതർക്കെതിരായ ക്രൂരതയുടെ പരീക്ഷണശാലയായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് മാറി. സംസ്ഥാനത്ത് ദലിതർക്കെതിരെ തുടർച്ചയായുണ്ടാകുന്ന അടിച്ചമർത്തലുകളെയും അനീതികളെയുംകുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നുപോലുമില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയുണ്ടാകും. തെരഞ്ഞെടുപ്പിൽ സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ വേദനക്ക് ബിജെപി ഉത്തരം പറയേണ്ടിവരുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ദലിത് യുവാവിന്‍റെ കുടുംബത്തിന് മതിയായ നഷ്‌ടപരിഹാരം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ഉടനടി നടപടിയുണ്ടായെന്നും കോൺഗ്രസിന്‍റെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിജെപി പ്രതികരിച്ചു.

ALSO READ: V Sivankutty React Muzaffarnagar Issue മുസാഫർനഗര്‍ സംഭവം രാജ്യത്തിനു അപമാനകരം, അധ്യാപികയ്ക്കതിരെ നടപടിയെടുക്കണം, മന്ത്രി വി ശിവൻകുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.