ETV Bharat / bharat

ദലിത് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി; യുവതി ചികിത്സയിലിരിക്കെ മരിച്ചു, പ്രതിഷേധവുമായി പ്രതിപക്ഷം

author img

By

Published : Apr 8, 2023, 7:57 PM IST

രാജസ്ഥാനിലെ ജോധ്‌പൂരില്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി ദലിത് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീ കൊളുത്തി അയല്‍വാസി, സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

Dalit woman raped and burnt alive  Dalit woman raped and burnt alive dies in hospital  Rajasthan  Opposition raises criticism  Gehlot Government  ദളിത് യുവതിയെ ബലാത്സംഗത്തിനിരയാക്കി  ദളിത് യുവതി  യുവതി ചികിത്സയിലിരിക്കെ മരിച്ചു  ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി  പ്രതിഷേധവുമായി പ്രതിപക്ഷം  രാജസ്ഥാനിലെ ജോധ്‌പൂരില്‍  വീട്ടിലേക്ക് അതിക്രമിച്ചുകയറി  യുവതി  ജീവനോടെ തീ കൊളുത്തി  പ്രതിപക്ഷം  പൊലീസ്  കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലാഷ് ചൗധരി  കേന്ദ്ര കാര്‍ഷിക സഹമന്ത്രി  കൈലാഷ് ചൗധരി
ദലിത് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി

ജോധ്‌പൂര്‍ (രാജസ്ഥാന്‍): ദലിത് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി. ബാര്‍മര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അക്രമി ദലിത് യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജോധ്‌പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്‌ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവം ഇങ്ങനെ: പഛ്പദ്ര പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള യുവതിയുടെ വീട്ടിൽ വ്യാഴാഴ്‌ചയാണ് അയല്‍വാസിയായ യുവാവ് അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗത്തിനിരയാക്കുന്നത്. സംഭവം യുവതി പുറത്തറിയിക്കുമെന്ന് തോന്നിയ പ്രതി ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതോടെ നിലവിളിച്ച യുവതിയുടെ ശബ്‌ദം കേട്ട് സഹോദരി മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ ഇയാള്‍ അവരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

പ്രതിഷേധവുമായി നാട്ടുകാര്‍: യുവതിയുടെ മരണത്തെ തുടര്‍ന്ന് ഒരു കോടി രൂപ നഷ്‌ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി ഹോസ്‌പിറ്റല്‍ പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടി. തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാതെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇവര്‍ പ്രതിഷേധമറിയിച്ചു. സംഭവത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. യുവതിയുടെ മരണവിവരമറിഞ്ഞ് കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൈലാഷ് ചൗധരി ആശുപത്രിയില്‍ നേരിട്ടെത്തി. അക്രമസംഭവവും ലവ് ജിഹാദിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും അക്രമികള്‍ ഇത്തരം കൃത്യങ്ങളിലേക്ക് നീങ്ങുന്നത് സംസ്ഥാനത്തെ ദുര്‍ബലമായ ക്രമസമാധാന നില കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസിനെതിരെയും പരാതി: പഛ്പദ്ര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മദന്‍ലാല്‍ സംഭവത്തെ തുടര്‍ന്ന് നിരന്തരം സമ്മര്‍ദം ചെലുത്തുകയാണെന്നും, വീടിന്‍റെ ആധാരവും മറ്റും എടുത്തുകൊണ്ടുപോയെന്നും കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ മന്ത്രിയെ അറിയിച്ചു. വീടിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട തങ്ങളെ പൊലീസ് സ്‌റ്റേഷനില്‍ പിടിച്ച് ഇരുത്തിയെന്നും തുടര്‍ന്ന് പ്രദേശവാസികള്‍ ഒരുമിച്ച് കൂടിയ ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്നും അവര്‍ പരാതിപ്പെട്ടു. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയും യുവതിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് ആശുപത്രി പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടി.

സംഭവത്തില്‍ രാഷ്‌ട്രീയ രോഷവും: ഇത്തരമൊരു സംഭവത്തിലും പൊലീസ് ഉദ്യോഗസ്ഥർ രാഷ്‌ട്രീയം കളിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി കുറ്റപ്പെടുത്തി. ഗെലോട്ട് ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി ഏറ്റെടുത്തതോടെ സംസ്ഥാനത്തെ ഓരോ സാധാരണക്കാരന്‍റെയും ശാപമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. അറസ്‌റ്റിലായ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ് പൊസിറ്റീവ് ആയതിനാല്‍ കൈലാഷ് ചൗധരി കാറില്‍ ഇരുന്ന് അകലം പാലിച്ചാണ് ഇരയുടെ കുടുംബവുമായി സംസാരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഗെഹ്‌ലോട്ടിന്‍റെ ജംഗിൾ രാജാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും ട്വിറ്ററിലൂടെ രംഗത്തെത്തി.

Also Read: കുട്ടികളെ കടത്തുന്നവരെന്ന് സംശയം; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനും സുഹൃത്തിനും ക്രൂര മര്‍ദനം, കാര്‍ കത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.