ETV Bharat / bharat

അസാനി ചുഴലിക്കാറ്റ് ഇന്ന് ന്യൂനമര്‍ദമാകും ; രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

author img

By

Published : May 12, 2022, 7:24 AM IST

അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഒഡിഷയിലും പശ്ചിമ ബംഗാളിന്‍റെ വിവിധയിടങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്

അസാനി ന്യൂനമര്‍ദമാകും  അസാനി ചുഴലിക്കാറ്റ് പുതിയ വാര്‍ത്ത  അസാനി ചുഴലിക്കാറ്റ് കിഴക്കന്‍ മേഖല മഴ  അസാനി ജാഗ്രത നിര്‍ദേശം  cyclone asani latest news  cyclone asani to become depression  imd rain alert  cyclone asani rainfall across eastern coast
അസാനി ചുഴലിക്കാറ്റ് ഇന്ന് ന്യൂനമര്‍ദമാകും; കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ശക്തി ക്ഷയിച്ച അസാനി ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി മാറിയേക്കും. ആന്ധ്ര തീരത്തെത്തുന്ന കാറ്റ് ഇന്ന് രാവിലെ ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

തീവ്ര ന്യൂനമർദമായി മാറിയ അസാനി ചുഴലിക്കാറ്റ് ബുധനാഴ്‌ച രാത്രിയാണ് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും നർസാപുരത്തിനും ഇടയിൽ തീരം തൊട്ടത്. തീവ്ര ന്യൂനമര്‍ദത്തില്‍ നിന്ന് ന്യൂനമർദമായി മാറുന്ന കാറ്റ് യാനം-കാക്കിനഡ മേഖലയില്‍ തീരം തൊട്ട് ബംഗാൾ ഉൾക്കടലിലെത്തും. ആന്ധ്രാപ്രദേശിലെ തീരപ്രദേശ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റോടുകൂടി ശക്തമായ മഴ ലഭിച്ചേക്കും.

  • Deep Depression lay centred at 2330 hrs IST of 11th May, 2022 over coastal Andhra Pradesh, near Latitude 16.2°N and Longitude 80.9°E, close to West of Machilipatnam. To hover around the same region and weaken further into a depression by today, the 12th May morning. pic.twitter.com/t4HxuKtMUY

    — India Meteorological Department (@Indiametdept) May 11, 2022 " class="align-text-top noRightClick twitterSection" data=" ">

Also read: അസാനി: ഒഡിഷയിലും വെസ്‌റ്റ്‌ ബംഗാളിലും കനത്ത മഴ; കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യത

മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാനിര്‍ദേശമുണ്ട്. ഒഡിഷയില്‍ അഞ്ച് തെക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗഞ്ചം, ഗജപതി എന്നിവിടങ്ങളിലാണ് ജാഗ്രതാനിര്‍ദേശം. അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഒഡിഷയിലും പശ്ചിമ ബംഗാളിന്‍റെ വിവിധയിടങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.