ETV Bharat / bharat

Cricket World Cup 2023: ഇന്ത്യ-പാക് പോരാട്ടം തുടങ്ങും മുമ്പേ അനുഷ്‌ക അഹമ്മദാബാദില്‍; സച്ചിനും കാര്‍ത്തിക്കിനും ഒപ്പമുള്ള ചിത്രം വൈറല്‍

author img

By ETV Bharat Kerala Team

Published : Oct 14, 2023, 1:16 PM IST

Anushka Sharma in Ahmedabad: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ അനുഷ്‌ക ശര്‍മ അഹമ്മദാബാദിൽ എത്തി.

Anushka Sharma arrives in Ahmedabad  World Cup cricket match between India and Pakistan  India vs Pakistan World Cup match  Anushka Sharma at Ind vs Pak World Cup match  Ind vs Pak World Cup 2023 match  World Cup 2023  Anushka Sharma in Ahmedabad for ind vs pak match  Cricket World Cup 2023  പോരാട്ടം തുടങ്ങും മുമ്പേ അനുഷ്‌ക അഹമ്മദാബാദില്‍  അനുഷ്‌ക അഹമ്മദാബാദില്‍  അനുഷ്‌ക ശര്‍മ അഹമ്മദാബാദിൽ  അനുഷ്‌ക  കോലി  ഇന്ത്യ പാകിസ്‌താന്‍ മത്സരം
http://10.10.50.80:6060//finalout3/odisha-nle/thumbnail/14-October-2023/19764275_852_19764275_1697264124470.png

രാജ്യമൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് (ഒക്‌ടോബര്‍ 14ന്) ഉച്ചയ്‌ക്ക് രണ്ട് മണി ആകാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ട വീര്യം കാണുന്നതിനായി രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുമുള്ള ക്രിക്കറ്റ് ആരാധകർ ദിവസങ്ങളായുള്ള നീണ്ട കാത്തിരിപ്പില്‍ ആയിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അന്നും ഇന്നും എന്നും ഒരു ആവേശമാണ് (India Pakistan World Cup cricket match).

ഈ ആവേശത്തിന്‍റെ കൊഴുപ്പു കൂട്ടി ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും. കളി കാണാന്‍ അനുഷ്‌കയും അഹമ്മദാബാദില്‍ എത്തിയിരിക്കുകയാണ് (Anushka Sharma in Ahmedabad). ഭര്‍ത്താവ് വിരാട് കോലിയെ പിന്തുണയ്‌ക്കാന്‍ അനുഷ്‌ക ശര്‍മ ഇത്തവണയും പതിവ് തെറ്റിച്ചില്ല (Anushka Sharma support her husband Virat Kohli).

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ (Narendra Modi Stadium) ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കോലി തന്‍റെ ടീമിനൊപ്പം ക്രിക്കറ്റ് മൈതാനിയില്‍ ചുവടുവയ്‌ക്കാന്‍ ഒരുങ്ങുമ്പോൾ, ഭര്‍ത്താവിന്‍റെ ചിയര്‍ ലീഡറാകാന്‍ അനുഷ്‌കയും അദ്ദേഹത്തിനൊപ്പം കൂടിയിരിക്കുകയാണ്.

Also Read: Pakistan Players On Virat Kohli: സെറ്റായാല്‍ കോലിയോളം അപകടകാരി മറ്റാരുമില്ല..' ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററെ പ്രശംസിച്ച് പാക് താരങ്ങള്‍

മത്സരം തുടങ്ങുന്നതിന് മുമ്പ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ദിനേഷ് കാർത്തിക് എന്നിവര്‍ക്കൊപ്പമുള്ള അനുഷ്‌കയുടെ മനോഹര നിമിഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Anushka with Sachin Tendulkar and Dinesh Karthik).

ഇതിഹാസങ്ങള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ കറുത്ത നിറത്തിലുള്ള ഔട്ട്‌ഫിറ്റിലാണ്‌ അനുഷ്‌കയെ കാണാനായത്. വസ്‌ത്രത്തിന് അനുയോജ്യമായ ഒരു കറുത്ത സണ്‍ഗ്ലാസും താരം ധരിച്ചിരുന്നു. ഈ സുപ്രധാന ദിനത്തില്‍ അനുഷ്‌കയുടെ സാന്നിധ്യം ക്രിക്കറ്റ് മാമാങ്കത്തിന് ആവേശം കൂട്ടും എന്നതില്‍ സംശയമില്ല.

സച്ചിനും അനുഷ്‌കയ്‌ക്കും ഒപ്പമുള്ള ചിത്രം ദിനേശ് കാര്‍ത്തിക് തന്‍റെ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്. '35,000 അടിയിൽ റോയൽറ്റി. ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും' -എന്ന അടിക്കുറിപ്പിലാണ് ദിനേശ് കാര്‍ത്തിക് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ വേഴ്‌സസ് പാകിസ്ഥാന്‍ എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചിട്ടുണ്ട്.

Also Read: India vs Pakistan Cricket World Cup പാകിസ്ഥാനോട് തോല്‍ക്കാത്ത ഇന്ത്യ; ലോകകപ്പിലെ കണക്കിങ്ങനെ.....

അതേസമയം 'ചക്‌ദാ എക്‌സ്‌പ്രസ്‌' (Chakda Xpress) ആണ് അനുഷ്‌ ശര്‍മയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ചക്‌ദാ എക്‌സ്‌പ്രസ്‌'. ജുലന്‍ ഗോസ്വാമിയുടെ ബയോപിക്കില്‍ അനുഷ്‌ക ശര്‍മയാണ് ജുലന്‍ ഗോസ്വാമിയായി വേഷമിടുന്നത്‌.

തന്‍റെ അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് അനുഷ്‌ക ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷം അവതരിപ്പിക്കുന്നത്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണം കര്‍ണേഷ് ശര്‍മയാണ്. അനുഷ്‌കയുടെ സഹോദരനാണ് കര്‍ണേഷ് ശര്‍മ.

2021ല്‍ മകള്‍ വാമിക ജനിച്ച ശേഷം ബോളിവുഡിലേയ്‌ക്കുള്ള അനുഷ്‌കയുടെ തിരിച്ചുവരവ് കൂടിയാണ് 'ചക്‌ദാ എക്‌സ്‌പ്രസ്‌'. 2018ൽ പുറത്തിറങ്ങിയ 'സീറോ' ആയിരുന്നു അനുഷ്‌കയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Also Read: India vs Pakistan Match Preview : ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍, നിര്‍ണായക അങ്കത്തില്‍ വിജയം ആര്‍ക്കൊപ്പം ?, ആരാധകര്‍ ആവേശത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.