ETV Bharat / bharat

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

author img

By

Published : Jun 11, 2021, 12:02 PM IST

നിലവിൽ 11,21,671 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

covid tracker  India covid tracker  india statewise covid report  covid cases in india  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  ഇന്ത്യയിലെ കൊവിഡ് കണക്കുകൾ  കൊവിഡ്
ഇന്ത്യയിലെ കൊവിഡ്

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. തുടർച്ചയായി നാലാം ദിവസമാണ് ഒരു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,92,74,823 ആയി ഉയർന്നു.

  • " class="align-text-top noRightClick twitterSection" data="">

ആശ്വാസത്തിന്‍റെ കണക്കുകൾ

ഏപ്രിൽ രണ്ടിന് ശേഷം ജൂൺ എട്ടിനാണ് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത്. ജൂൺ 10ന് 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 17 നാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തുന്നത്. നിലവിൽ 11,21,671 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

അതേ സമയം 11,21,671 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,77,90,073 ആയി. 3,403 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 3,63,079 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് വെള്ളിയാഴ്‌ച 24,60,85,649 പേർ വാക്‌സിൻ സ്വീകരിച്ചു.
കൂടാതെ ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ജൂൺ 10ന് 20,44,131സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുവരെ 37,42,42,384 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Also Read:വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഹജ്ജ് കമ്മിറ്റികളെ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.