ETV Bharat / bharat

കൃഷ്‌ണാനന്ദ റായ് വധക്കേസ് : മുന്‍ എംഎല്‍എ മുഖ്‌താര്‍ അന്‍സാരിയെ വെറുതെ വിട്ട് കോടതി

author img

By

Published : May 17, 2023, 10:55 PM IST

Court acquitted former MLA Mukhtar Ansari  MLA Mukhtar Ansari  കൃഷ്‌ണാനന്ദ റായ് വധക്കേസ്  മുന്‍ എംഎല്‍എ മുഖ്‌താര്‍ അന്‍സാരി  മുഖ്‌താര്‍ അന്‍സാരിയെ കോടതി വെറുതെ വിട്ടു  മുഖ്‌താര്‍ അന്‍സാരി  ബിജെപി എംഎല്‍എ  കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി  news updates  latest news in UP  UP news updates
മുന്‍ എംഎല്‍എ മുഖ്‌താര്‍ അന്‍സാരിയെ കോടതി വെറുതെ വിട്ടു

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുപി മുന്‍ ബിഎസ്‌പി എംഎല്‍എ മുഖ്‌താര്‍ അന്‍സാരിക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് കോടതി ശിക്ഷ വിധിച്ചത്. 10 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ

ലഖ്‌നൗ : ബിജെപി എംഎല്‍എയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശിലെ മുന്‍ ബിഎസ്‌പി എംഎല്‍എ മുഖ്‌താര്‍ അന്‍സാരിയെ ഗാസിപൂര്‍ കോടതി വെറുതെ വിട്ടു. ബിജെപി എംഎല്‍എയായിരുന്ന കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി. 10 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും അന്‍സാരിക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് കോടതി ശിക്ഷ വിധിച്ചിരുന്നു. 2005ലാണ് ക്രൂരമായ നരഹത്യ നടന്നത്.

സംഭവത്തെ തുടര്‍ന്ന് മിര്‍ ഹസന്‍ നല്‍കിയ പരാതിയിലാണ് മുഖ്‌താര്‍ അന്‍സാരിക്കെതിരെ കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുഖ്‌താര്‍ അന്‍സാരിക്കെതിരെ കേസെടുത്തത്. എന്നാല്‍ കേസില്‍ മുഖ്‌താര്‍ അന്‍സാരി അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി നടപടി.

കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുഖ്‌താര്‍ അന്‍സാരിയുടെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരിക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ മുഖ്‌താര്‍ അന്‍സാരിക്ക് ശിക്ഷ വിധിക്കുമ്പോള്‍ അഫ്‌സല്‍ അന്‍സാരിക്കെതിരെ പിന്നീട് ശിക്ഷ വിധിക്കുമെന്നായിരുന്നു കോടതി അറിയിച്ചത്. കേസിനെ തുടര്‍ന്ന് അഫ്‌സല്‍ അന്‍സാരിയ്‌ക്ക് ലോക്‌സഭാംഗത്വം നഷ്‌ടപ്പെട്ടിരുന്നു.

also read: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു, നിയമം കൃത്യമായി നടപ്പിലാക്കണം : ഐഎംഎ

മുഖ്‌താര്‍ അന്‍സാരിക്കെതിരെ വേറെയും കേസുകള്‍ : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഖ്‌താര്‍ അന്‍സാരി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 40 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കഴിഞ്ഞ വര്‍ഷം പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്‌താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അന്‍സാരിയുടെ സഹായിയായ ഭീം സിങ്ങിനെയും ഈ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു.

മുഖ്‌താര്‍ അന്‍സാരിയുടെ ഭാര്യയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം: ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിച്ച ഗുണ്ടാതലവന്‍ അതിഖ് അഹമ്മദിന്‍റെ ഭാര്യയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ക്രിമിനല്‍ കേസില്‍ പ്രതിയായ മുന്‍ എംഎല്‍എ മുഖ്‌താര്‍ അന്‍സാരിയുടെ ഭാര്യ അഫ്‌സയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും 50,000 രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. മാത്രമല്ല കേസിനെ തുടര്‍ന്ന് മുഖ്‌താര്‍ അന്‍സാരിയുടെ 127 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടുകയും ചെയ്‌തിരുന്നു. മുഖ്‌താറിന്‍റെ സഹായികളുടെ വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അവ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയും ചെയ്‌തിരുന്നു.

also read: ലോട്ടറി വ്യവസായത്തിന്‍റെ മറവിൽ കള്ളപ്പണ ഇടപാടുകൾ; സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നെ ഇ.ഡി ചോദ്യം ചെയ്‌ത് വിട്ടയച്ചു

വീട് ഇടിച്ച് നിരത്തി ബുള്‍ഡോസര്‍ : മുഖ്‌താര്‍ അന്‍സാരിയുടെ സഹായി കമലേഷ് സിങ് പ്രധാനിയുടെ വസതി കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തിയത്. നടപടിക്ക് മുന്നോടിയായി പ്രധാനിന് ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കിയിരുന്നു. ഫുള്ളന്‍പൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള വീടാണ് ഇടിച്ച് നിരത്തിയത്. അനധികൃതമായാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.