ETV Bharat / bharat

നിർമാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞുവീണു ; നാല് കുട്ടികൾ ഉൾപ്പടെ അഞ്ച് മരണം

author img

By

Published : Jul 31, 2023, 11:51 AM IST

Updated : Jul 31, 2023, 4:11 PM IST

construction culvert collapses  construction culvert collapsed  culvert collapsed  culvert  odisha construction culvert collapsed  ഒഡിഷ  ഒഡിഷ രായഗഡ കലുങ്ക് ഇടിഞ്ഞുവീണു  കലുങ്ക് ഇടിഞ്ഞുവീണ് മരണം  നിർമാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞുവീണു  കലുങ്ക് ഇടിഞ്ഞുവീണു  കലുങ്ക് ഇടിഞ്ഞ് കുട്ടികൾ മരിച്ചു  കലുങ്ക് ഇടിഞ്ഞുവീണ് കുട്ടികൾ മരിച്ചു  കലുങ്ക്
culvert

ഒഡിഷയിലെ രായഗഡ ജില്ലയിലെ കലയൻസിംഗ്‌പൂരിലാണ് കലുങ്ക് ഇടിഞ്ഞുവീണ് അഞ്ച് പേർ മരിച്ചത്

നിർമാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞുവീണു

രായഗഡ : ഒഡിഷയിൽ (odisha) നിർമാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞുവീണ് നാല് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. രായഗഡ ജില്ലയിലെ (rayagada) കലയൻസിംഗ്‌പൂർ തഹസിലിന് കീഴിലുള്ള ഉപരസജ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കുട്ടികൾ കലുങ്കിനടിയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മരിച്ച കുട്ടികളിൽ രണ്ട് പേർ സഹോദരന്മാരാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കലുങ്ക് തകരുമ്പോൾ എത്ര പേർ അവിടെ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. അവശിഷ്‌ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. രായഗഡ എസ്‌പിയും മന്ത്രി ജഗന്നാഥ് സരകയും സംഭവസ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി ജഗന്നാഥ് സരക അറിയിച്ചു.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലുങ്ക് തകർന്നതിന്‍റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അപകടം : കൽക്കരി ഖനി ഇടിഞ്ഞുവീണ് ഇക്കഴിഞ്ഞ ജൂണില്‍ കൗമാരക്കാരൻ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചിരുന്നു. ഭൗറ കോളിയറി മേഖലയിൽ അനധികൃതമായി പ്രവർത്തിച്ച ഖനിയില്‍ ജൂണ്‍ 9നായിരുന്നു അപകടം. ഈ സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

കോളിയറി പ്രദേശത്ത് നിന്നും 21 കിലോമീറ്റർ അകലെയുള്ള ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്‍റെ (ബിസിസിഎൽ) ഖനിയില്‍ രാവിലെ 10.30ഓടെയായിരുന്നു അപകടം നടന്നത്. ഈ സമയം നിരവധി ആളുകള്‍ ഇവിടെ അനധികൃത ഖനനം നടത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശത്തെ അനധികൃത ഖനനം നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയോട് (ഡിജിഎംഎസ്) പലതവണ പരാതി നല്‍കിയിരുന്നു.

എന്നാല്‍, ഇതില്‍ ഫലമുണ്ടായില്ലെന്ന് അപകടത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച പ്രദേശവാസി സുബോധ് കുമാർ വ്യക്തമാക്കി. അനധികൃത ഖനനത്തിനെതിരെ ഡിജിഎംഎസ് ഓഫിസിന് മുന്‍പില്‍ നാട്ടുകാര്‍ ഒരുമിച്ച് പ്രതിഷേധങ്ങള്‍ ഉള്‍പ്പടെ നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് യാതൊരു തരത്തിലുമുള്ള അനക്കമുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ട അപകടത്തിന്‍റെ ഉത്തരവാദികള്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (ഡിജിഎംഎസ്), ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് (ബിസിസിഎൽ) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ആണെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, മരിച്ച കൗമാരക്കാരന്‍റെ മൃതദേഹം ഡിജിഎംഎസ് ഓഫിസിന് മുന്‍പില്‍വച്ച് കുടുംബവും നാട്ടുകാരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

Read more : Coal mine collapse | ജാർഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് 3 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ കൗമാരക്കാരനും, പ്രതിഷേധം

കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു : അടുത്തിടെ തിരുവനന്തപുരം വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചിരുന്നു. തമിഴ്‌നാട് പാര്‍വതീപുരം സ്വദേശി മഹാരാജ് (55) ആണ് മരിച്ചത്. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.

30 വർഷം പഴക്കമുള്ള കിണറിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെ ആയിരുന്നു അപകടം. കിണറില്‍ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും എടുത്തുമാറ്റിയ ശേഷം അവ കയർ കെട്ടി മുകളിലേക്ക് കയറ്റുന്നതിനിടെ ആയിരുന്നു മണ്ണിടിഞ്ഞ് വീണത്. ഈ സമയം മഹാരാജിനൊപ്പം സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അപകടത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപെട്ടിരുന്നു.

Read more : മൂന്ന് ദിവസത്തെ രക്ഷപ്രവർത്തനം, നാടൊന്നിച്ചു, പൊലീസും ഫയർഫോഴ്‌സും ഒപ്പം ചേർന്നു, പക്ഷേ ജീവൻ രക്ഷിക്കാനായില്ല

Last Updated :Jul 31, 2023, 4:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.