ETV Bharat / bharat

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

author img

By

Published : Jun 23, 2021, 7:48 AM IST

Congress party PM's meeting on J&K abrogation of Article 370 and 35A കോൺഗ്രസ് പാർട്ടി പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി ആർട്ടിക്കിൾ 370 റദ്ദാക്കി gulam nabi azad ഗുലാം നബി ആസാദ്
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ്

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാണ് പാര്‍ട്ടിയുടെ മുന്‍ഗണനയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ ചർച്ചയിൽ പങ്കെടുക്കുന്നത്.

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാണ് പാര്‍ട്ടിയുടെ മുന്‍ഗണനയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ്, മുതിർന്ന നേതാക്കളായ കരൺ സിംഗ്, ഗുലാം നബി ആസാദ്, പി ചിദംബരം, ഗുലാം അഹ്മദ് മിർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ആദ്യ ദിവസം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി തിരികെ നൽകണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടും.

Also Read: പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

കശ്മീരിന് പൂര്‍ണ സംസ്ഥാന പദവിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുകയെന്ന് കോണ്‍ഗ്രസ് നേതാവ് ജി എ മിര്‍ പറഞ്ഞു.ജമ്മു കശ്മീരിലെ 14 മുഖ്യധാരാ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി മേധാവികളെ ആഭ്യന്തര സെക്രട്ടറി നേരിട്ടാണ് ബന്ധപ്പെട്ടത്. പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്ത്ര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്‍റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.