ETV Bharat / bharat

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ നൽകണമെന്ന് കോൺഗ്രസ് നേതാവ് കെഎൻ ത്രിപാഠി

author img

By

Published : Apr 28, 2021, 9:02 PM IST

Kn Tripathi Congress demands free ration for migrants free ration for migrants Congress demands free ration Ration card Migrant crisis കെ എൻ ത്രിപാഠി റേഷൻ കാർഡ് റേഷൻ കുടിയേറ്റക്കാർ
കൊവിഡ് മൂലം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാർക്ക് സൗജന്യ റേഷൻ നൽകണമെന്ന് കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി

7,000 രൂപ നേരിട്ട് അതിഥി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് കെ എന്‍ ത്രിപാഠി പ്രധാനമന്ത്രിയോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷൻ നൽകണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി.

പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ എട്ട് കോടിയിലധികം പേർക്ക് 5 കിലോ അരിയും ഒരു കിലോ പയർവർഗവും നൽകിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷൻ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകണം; ഡൽഹി സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു. 7,000 രൂപ നേരിട്ട് കുടിയേറ്റക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരത്തെ അഭ്യർഥിച്ചിരുന്നു.

24 മണിക്കൂറിനുള്ളിൽ 3.60 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം പകർച്ചവ്യാധി തുടങ്ങിയശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

READ MORE: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1500 രൂപ വീതം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.