ETV Bharat / bharat

ഉറങ്ങിക്കിടന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് കുഞ്ഞിനെ മോഷ്‌ടിച്ചു; കേസെടുക്കാതെ പൊലീസ്

author img

By

Published : Dec 5, 2022, 4:42 PM IST

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ സ്വന്തമായി അന്വേഷിക്കാൻ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് അശോക് രേവാനി പറഞ്ഞു.

child theft captured on cctv camera  child theft captured on cctv camera Jharkhand  കുഞ്ഞിനെ അജ്‌ഞാതർ മോഷ്‌ടിച്ചു  കേസെടുക്കാതെ പൊലീസ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഒരു മാസം പ്രായമുള്ള പെൺകുട്ടിയെ സംഘം മോഷ്‌ടിച്ചു  പെൺകുഞ്ഞിനെ മോഷ്‌ടിച്ചു  ധൻബാദിൽ പെൺകുഞ്ഞിനെ മോഷ്‌ടിച്ചു  baby was stolen by unknown persons  The baby was stolen by bike riders  malayalam news  national news  Baby girl stolen in Dhanbad  bike riders stole a one month old girl
ഉറങ്ങിക്കിടക്കുന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് കുഞ്ഞിനെ അജ്‌ഞാതർ മോഷ്‌ടിച്ചു; കേസെടുക്കാതെ പൊലീസ്

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ ഉറങ്ങിക്കിടന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് ബൈക്കിലെത്തിയ രണ്ട് അജ്‌ഞാതർ പെൺകുഞ്ഞിനെ തട്ടികൊണ്ടു പോയതായി പരാതി. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഒരു മാസം പ്രായമുള്ള പെൺകുട്ടിയെ സംഘം മോഷ്‌ടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും പൊലീസ് വിഷയത്തിൽ കേസെടുത്തില്ല.

ഉറങ്ങിക്കിടക്കുന്ന രക്ഷിതാക്കളുടെ അടുത്ത് നിന്ന് കുഞ്ഞിനെ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ സ്വന്തമായി അന്വേഷിക്കാൻ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് അശോക് രേവാനി പറഞ്ഞു. അതേസമയം, കുട്ടിയെ മോഷ്‌ടിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ജോഡഫടക് കബ്രിസ്ഥാൻ റോഡിന് സമീപമുള്ള നടപ്പാതയിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടി ഉറങ്ങുകയായിരുന്ന സ്ഥലത്തേക്ക് ബൈക്കിൽ രണ്ട് പേർ എത്തുകയായിരുന്നു.

പിന്നീട് ബൈക്ക് റിപ്പയർ ചെയ്യാനെന്ന വ്യാജേന ബൈക്ക് നിർത്തുകയും പ്രദേശത്ത് വാഹനങ്ങളുടെ സഞ്ചാരം കുറഞ്ഞതോടെ പ്രതികൾ കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു. വിഷയത്തിൽ നീതി തേടി പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം ചെയ്യുമെന്ന് ദിവസക്കൂലിക്കാരായ രക്ഷിതാക്കൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.