ETV Bharat / bharat

Chhattisgarh Man Carries Dead Baby On Bike : ആംബുലന്‍സ് കിട്ടിയില്ല ; പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹവുമായി പിതാവ് 55 കിലോമീറ്റര്‍ ബൈക്കില്‍

author img

By ETV Bharat Kerala Team

Published : Aug 30, 2023, 10:16 AM IST

Updated : Aug 30, 2023, 3:11 PM IST

Man carries son's dead body on Bike: ഛത്തീസ്‌ഗഡില്‍ കുളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ 55 കിലോമീറ്റര്‍ ബൈക്കില്‍ താണ്ടി പിതാവ്. ആംബുലന്‍സ് സഹായം തേടിയിട്ട് ലഭിച്ചില്ലെന്ന് കുടുംബം. 'മുക്താഞ്ജലി വാഹനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് ഓഫിസര്‍.

Man carries dead baby on bike for 55 km for autopsy  Chhattisgarh Man carries dead baby on bike  ആംബുലന്‍സ് കിട്ടിയില്ല  പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹവുമായി പിതാവ്  പോസ്‌റ്റ്‌മോര്‍ട്ടം  autopsy  Chhattisgarh Man carries dead baby on bike  ഒന്നര വയസുകാരന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം  Drowned death in Korba  Drowned death in Chhattisgarh  Chhattisgarh news updates  latest news in Chhattisgarh
Man carries son's dead body on Bike

ഛത്തീസ്‌ഗഡ് : കുളത്തില്‍ മുങ്ങി മരിച്ച ഒന്നര വയസുകാരന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹവുമായി 55 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ് (Chhattisgarh Man Carries Dead Baby On Bike). കോര്‍ബയിലെ (Drowned death in Korba) അര്‍സേന സ്വദേശിയായ ദരസ്‌റാം യാദവാണ് മകന്‍റെ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഓഗസ്റ്റ് 27) യാദവിന്‍റെ മകന്‍ അശ്വിനി കുമാര്‍ കുളത്തില്‍ മുങ്ങി മരിച്ചത്.

പൊലീസ് പറയുന്നത് ഇങ്ങനെ : യാദവിന്‍റെ ഭാര്യ അക്കാസോ ബായ്‌ വീടിന് സമീപമുള്ള കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അബദ്ധത്തില്‍ അതില്‍ വീണത്. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് യാദവിന്‍റെ ബന്ധുക്കള്‍ മൃതദേഹം ബൈക്കില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ബന്ധിച്ചത്. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്‌ച (ഓഗസ്റ്റ് 28) യാദവ് മൃതദേഹവുമായി ബൈക്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഛത്തീസ്‌ഗഡിലെ ആശുപത്രിയിലെത്തിയത് ( Man carries dead baby on bike).

ആരോപണവുമായി കുടുംബം : സംഭവത്തിന് പിന്നാലെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തി. ആരോഗ്യ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും തങ്ങള്‍ക്ക് സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.

വിശദീകരണവുമായി ഹെല്‍ത്ത് ഓഫിസര്‍ (Health Officer with explanation): കുഞ്ഞിന്‍റെ മൃതദേഹം ബൈക്കില്‍ കയറ്റി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ എസ്‌എന്‍ കേശ്രീ രംഗത്തെത്തി. കുഞ്ഞിന്‍റെ മൃതദേഹം കൊണ്ടുപോകാന്‍ കുടുംബം 'മുക്താഞ്ജലി വാഹനം' (മൃതദേഹം സൗജന്യമായി കൊണ്ട് പോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാഹനം) ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലും സമാന സംഭവം: കൗശാബി ജില്ലയില്‍ 17കാരിയുടെ മൃതദേഹവുമായി 10 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് സഹോദരന്‍. കൊഖ്‌രാജ് ഭാര്‍വാരി മുനിസിപ്പാലിറ്റിലാണ് സംഭവം. പ്ലസ്‌ ടു പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിക്കാനായാണ് ബൈക്കില്‍ കൊണ്ടു പോയത്.

മഞ്ജന്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കൊണ്ട് പോകാന്‍ ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്നാണ് ബൈക്കില്‍ കൊണ്ടു പോയത്. മൃതദേഹം ഉള്‍പ്പെടെ നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ബൈക്കിന് പിന്നില്‍ സഞ്ചരിച്ചയാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. മൃതദേഹം കൊണ്ടുപോകുന്നത് റോഡരികില്‍ നിന്നും പൊലീസുകാരന്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. മണിക്കൂറുകളോളം മൃതദേഹവുമായി ആംബുലന്‍സ് കാത്ത് നിന്നെങ്കിലും ലഭിക്കാതായതോടെയാണ് മൃതദേഹം ബൈക്കില്‍ കയറ്റി കൊണ്ടു പോയതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

also read: ആംബുലന്‍സ് ഡ്രൈവര്‍ കയ്യൊഴിഞ്ഞു; മകന്‍റെ മൃതദേഹം ബൈക്കില്‍ വീട്ടില്‍ എത്തിച്ച് പിതാവ്

Last Updated : Aug 30, 2023, 3:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.