ETV Bharat / bharat

Chhattisgarh Assembly | പ്രതിപക്ഷത്തിന്‍റെ 'കുറ്റപത്രത്തിന് നന്ദി'; ബിജെപി അവിശ്വാസം മറികടന്ന് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍

author img

By

Published : Jul 22, 2023, 3:54 PM IST

പ്രതിപക്ഷം ഉയര്‍ത്തിയ അവിശ്വാസ പ്രമേയമാണ് ശബ്‌ദ വോട്ടിലൂടെ പരാജയപ്പെട്ടത്

Chhattisgarh Assembly  Bhupesh Baghel  Bhupesh Baghel government  government survives no confidence motion  no confidence motion  Congress government  BJP  പ്രതിപക്ഷത്തിന്‍റെ കുറ്റപത്രത്തിന് നന്ദി  കുറ്റപത്രത്തിന് നന്ദി  ബിജെപി അവിശ്വാസം മറികടന്ന്  ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍  ഭൂപേഷ് ബാഗേല്‍  ഛത്തീസ്‌ഗഡ്  പ്രതിപക്ഷം  ശബ്‌ദ വോട്ടിലൂടെ  അവിശ്വാസ പ്രമേയം
പ്രതിപക്ഷത്തിന്‍റെ 'കുറ്റപത്രത്തിന് നന്ദി'; ബിജെപി അവിശ്വാസം മറികടന്ന് ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍

റായ്‌പൂര്‍ (ഛത്തീസ്‌ഗഡ്): പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അതിജീവിച്ച് ഭൂപേഷ് ബാഗല്‍. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷമായ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭൂപേഷ് സര്‍ക്കാര്‍ അനായാസം മറികടന്നത്. 13 മണിക്കൂര്‍ നീണ്ട സഭ ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷം പ്രതിപക്ഷം ഉയര്‍ത്തിയ അവിശ്വാസ പ്രമേയമാണ് ശബ്‌ദവോട്ടിലൂടെ പരാജയപ്പെട്ടത്.

സഭ പ്രക്ഷുബ്‌ധം: വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച സഭ നടപടികള്‍ക്കിടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ചത്. ഭൂപേഷ് ബാഗല്‍ സര്‍ക്കാരിനെതിരെ 109 കാര്യങ്ങളുയര്‍ത്തിയുള്ള കുറ്റപത്രം സമര്‍പ്പിച്ചായിരുന്നു ബിജെപി പ്രതിഷേധം. ഭൂപേഷ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും എണ്ണിപ്പറഞ്ഞായിരുന്നു ഈ 109 പോയിന്‍റുകള്‍ ഉള്‍പ്പെട്ട കുറ്റപത്രം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. നിയമത്തെ താറടിച്ചുകാണിക്കുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

അവിശ്വാസം മറികടന്ന്: എന്നാല്‍ വസ്‌തുതകളൊന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന കുറ്റപത്രത്തില്‍ സര്‍ക്കാരിനെതിരെ ഒന്നുമില്ലെന്നും, പകരം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സഭയിലെത്തിക്കാന്‍ ബിജെപി അവസരമൊരുക്കിയെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പരിഹസിച്ചു. പ്രതിബന്ധങ്ങള്‍ക്കിടയിലും എല്ലാവരുടെയും സഹകരണത്തോടെ സര്‍ക്കാര്‍ മുമ്പ് പറഞ്ഞ എല്ലാ വാഗ്‌ദാനങ്ങളും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരും ഇതിനായി സഹകരിച്ചു. സംസ്ഥാനത്തെ തെഹ്‌സിലുകല്‍ വർധിച്ചു. ഇതോടെ പ്രതിശീർഷ വരുമാനവും വർധിച്ചു. നെല്ല് സംഭരണം 56 ലക്ഷത്തിൽ നിന്ന് 110 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നുവെന്നും രാജീവ് ഗാന്ധി ജസ്‌റ്റിസ് സ്‌കീം, ഭൂരഹിത ഗ്രാമീണ തൊഴിലാളി പദ്ധതി എന്നിവയ്‌ക്ക് തങ്ങള്‍ തുടക്കമിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുകൂടി ആയതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയും സഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്‌തു. അതേസമയം 90 അംഗ ഛത്തീസ്‌ഗഡ് നിയമസഭയിൽ കോൺഗ്രസിന് 71 അംഗങ്ങളും ബിജെപിക്ക് 13 എംഎൽഎമാരുമാണുള്ളത്.

Also read: കല്‍ക്കരി അഴിമതി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

മുന്‍ വാഗ്‌ദാനങ്ങള്‍ ഇങ്ങനെ: അടുത്ത സാമ്പത്തിക വർഷം മുതല്‍ (2023-24) സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസ അലവൻസ് നൽകുമെന്ന് മുമ്പ് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. എന്നാൽ എത്ര രൂപ അലവൻസ്‌ നല്‍കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപും കോൺഗ്രസ് നല്‍കിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ അലവൻസ് കൂടാതെ റായ്‌പൂർ വിമാനത്താവളത്തിന് സമീപം എയ്‌റോസിറ്റി സ്ഥാപിക്കൽ, തൊഴിലാളികൾക്ക് ഭവന സഹായ പദ്ധതി, വനിത സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി തുടങ്ങി നിരവധി വാഗ്‌ദാനങ്ങളും ഭൂപേഷ് ബാഗല്‍ മുന്നോട്ടുവച്ചിരുന്നു.

Also read: സമൃദ്ധിയുണ്ടാകണം… ചാട്ടവാറടി കൊണ്ട് മുഖ്യമന്ത്രി: വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.