ETV Bharat / bharat

ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

author img

By

Published : Feb 8, 2023, 8:53 AM IST

charge sheet  shraddha walker murder case  shraddha walker case updates  aftab punawala  latest national news  latest news in newdelhi  ശ്രദ്ധ വാക്കര്‍  ശ്രദ്ധ വാക്കര്‍ കൊലക്കേസ്  കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  അഫ്‌താബ് പൂനൈവാല  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  കൊലപാതകം  മൃതദേഹം കക്ഷണങ്ങളാക്കി
ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പുറത്ത്

കൊലപാതകം നടത്തിയത് മുതല്‍ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് വരെയുള്ള വിശദ വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതി അക്രമകാരിയെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്. കുറ്റപത്രത്തിലാണ് കൊലപാതകത്തിന്‍റെ വിശദ വിവരങ്ങള്‍ പൊലീസ് സമര്‍പ്പിച്ചത്. കൊലപാതകം നടത്തിയത് മുതല്‍ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് വരെയുള്ള വിശദ വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

കല്ലുകള്‍ പൊടിക്കാനുപയോഗിക്കുന്ന യന്ത്രമുപയോഗിച്ച് ശ്രദ്ധയുടെ എല്ലുകള്‍ പൊടി രൂപത്തിലാക്കിയാണ് റോഡില്‍ ഉപേക്ഷിച്ചതെന്ന് നേരത്തെ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് പ്രതി ഈ വിവരം നിരസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, മുന്‍പ് പ്രതി പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഭാഗികമായി സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കേസ് വഴി തിരിച്ചുവിടാന്‍ ശ്രമം: താന്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ച് 2022 മെയ്‌ 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് എല്ലുകള്‍ കത്തിച്ച്, പൊടി രൂപത്തിലാക്കി റോഡില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണം വഴി തിരിച്ചുവിടാന്‍ മുന്‍പ് നല്‍കിയ മൊഴി കള്ളമായിരുന്നുവെന്ന് പ്രതി പിന്നീട് പൊലീസിനോട് പറഞ്ഞു. അഫ്‌താബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ശ്രദ്ധ പലതവണ ഒരുങ്ങിയപ്പോഴും പ്രതി ശ്രദ്ധയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, കുടുംബാംഗങ്ങളുമായി ബന്ധം പുലര്‍ത്താതിരുന്നതിനാല്‍ സഹായത്തിനായി ആരും തയ്യാറാകാതിരുന്നതിനാലാണ് ശ്രദ്ധക്ക് അഫ്‌താബിനെ ഉപേക്ഷിക്കാന്‍ സാധിക്കാതിരുന്നത്. ഈര്‍ച വാള്‍, മൂന്ന് ബ്ലെയിഡുകള്‍, ചുറ്റിക, പ്ലാസ്‌റ്റിക് ക്ലിപ്പുകള്‍ എന്നിവയാണ് കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കാന്‍ പ്രതി ഉപയോഗിച്ചത്.

ദുര്‍ഗന്ധം ഒഴിവാക്കാന്‍ പ്രതി ഫ്രിഡ്‌ജിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ബാത്ത്‌റൂമിലെത്തിച്ച് 17 കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. മൃതദേഹം ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്ന പ്രതി ആദ്യം മുറിച്ച് മാറ്റിയത് ശ്രദ്ധയുടെ കൈകളായിരുന്നു.

നെഞ്ചില്‍ കയറിയിരുന്ന് മരണം ഉറപ്പിച്ചു: മൃതദേഹം മുറിച്ച് മാറ്റുന്നതിനിടയില്‍ പ്രതിയുടെ കൈകള്‍ക്കും പരിക്കേറ്റിരുന്നു. മരണമുറപ്പിക്കാനായി പ്രതി ശ്രദ്ധയുടെ നെഞ്ചില്‍ ഇരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ശ്രദ്ധയുടെ ശല്യം എന്നന്നേയ്‌ക്കുമായി ഒഴിവാക്കാനായി നെഞ്ചില്‍ ഇരുന്നും തറയില്‍ വീഴ്‌ത്തിയും തന്‍റെ രണ്ട് കൈകളും ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം നടത്തിയതെന്ന് അഫ്‌താബ് മൊഴിയില്‍ പറഞ്ഞു.

മൃതദേഹം കഷണങ്ങളാക്കിയ ശേഷം തറയില്‍ പുരണ്ട രക്തക്കറ മാറ്റുവാനായി ഷോപ്പിങ് ആപ്പില്‍ നിന്നും അണുനാശിനി, ടോയ്‌ലറ്റ് ക്ലീനര്‍, ബ്ലീച്ച് എന്നിവ അഫ്‌താബ് വാങ്ങിയിരുന്നു. കഷണങ്ങളാക്കിയ മൃതദേഹം ബ്രീഫ്‌ കേയ്‌സില്‍ ഉപേക്ഷിക്കാനായിരുന്നു അഫ്‌താബ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഉപേക്ഷിക്കുമ്പോള്‍ പിടിക്കപ്പെടുമോ എന്ന ഭയത്തിലാണ് മൃതദേഹം പോളിത്തീന്‍ ബാഗിലാക്കി റോഡിലെ ഡസ്‌റ്റ് ബിന്നിലാക്കി ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു.

തെളിവുകള്‍ നശിപ്പിച്ച് പ്രതി: 2022 ഡിസംബര്‍ 23ന് കേസിന്‍റെ അന്വേഷണം നടക്കുന്ന സമയം ശ്രദ്ധ വാക്കറുടെ മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ശ്രദ്ധയുടെ സഹോദരന്‍റെയും അച്ഛന്‍റെയും രക്ത ഗ്രൂപ്പുകളുമായി സാമ്യമാണോ എന്ന തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഗൂഗിള്‍ പരിശോധനയില്‍ മെയ്‌ മാസത്തില്‍ ശ്രദ്ധയുടെ അക്കൗണ്ട് അഫ്‌താബിന്‍റെ ഫോണില്‍ നിന്നും ലോഗിന്‍ ചെയ്‌തതായും തെളിഞ്ഞു. കൊലപാതകം നടന്ന സമയം മുതല്‍ ശ്രദ്ധയുടെ ഫോണ്‍ അഫ്‌താബിന്‍റെ കൈവശമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ജൂലൈ ഒന്ന് മുതല്‍ 19 വരെ ശ്രദ്ധയുടെ ഫോണ്‍ ലൊക്കേഷന്‍ വിവിധ സ്ഥലങ്ങളിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശ്രദ്ധയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്‍റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ മഹാരാഷ്‌ട്രയിലേയ്‌ക്ക് പോകുന്നതിനിടെ പ്രതി ശ്രദ്ധയുടെ ഫോണ്‍ ഉപേക്ഷിക്കുകയും ക്രെഡിറ്റ് കാര്‍ഡും മറ്റ് രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇതിനിടയില്‍ ഡേറ്റിങ് ആപ്പ് വഴി അഫ്‌താബ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി നിരന്തരം അഫ്‌താബിനെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ മൃതദേഹം ഇയാള്‍ കിച്ചണിലെ താഴെ ഭാഗത്തുള്ള കാബിനറ്റിലേയ്‌ക്ക് മാറ്റിയിരുന്നു. മെയ് 13 ഫ്ലാറ്റ് അന്വേഷിച്ച് മറ്റൊരു പെണ്‍കുട്ടിയും അഫ്‌താബിനെ സമീപിച്ചിരുന്നു.

താനും ശ്രദ്ധയുമായി ബന്ധം വേര്‍പിരിഞ്ഞുവെന്നും അതിനാല്‍ ഫ്ലാറ്റ് ഷെയര്‍ ചെയ്യാമെന്നും പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. നിരവധി തവണ പെണ്‍കുട്ടി ശ്രദ്ധയെ വിളിച്ച് സംസാരിക്കണമെന്ന് അറിയിച്ചപ്പോള്‍ ശ്രദ്ധ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് അഫ്‌താബ് പെണ്‍കുട്ടിയോട് പറഞ്ഞു. 2020 നവംബർ 23ന് അഫ്‌താബ് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് അറിയിച്ച് ശ്രദ്ധ മഹാരാഷ്‌ട്ര പൊലീസിന് എഴുതിയ കത്തും ഡൽഹി പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.