ETV Bharat / bharat

മാല പൊട്ടിക്കാൻ ശ്രമം: തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു, സിസിടിവി ദൃശ്യങ്ങള്‍

author img

By

Published : Dec 17, 2021, 2:50 PM IST

യുവതിയെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ്.

delhi crime news  chain snatchers drags woman  cctv visuals of woman drags on the road  delhi crime rate increase  chian snatchers in delhi  യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു  മാല പൊട്ടിക്കുന്ന സംഘം ഡല്‍ഹി  ഡല്‍ഹി ക്രൈം വാര്‍ത്തകള്‍
പട്ടാപകല്‍ മാല പൊട്ടിക്കല്‍ ശ്രമം തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഷാലിമര്‍ ബാഗിലാണ് ഞെട്ടിക്കുന്ന സംഭവം.

തെരിവിലൂടെ നടക്കുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ ഒരു സംഘം പൊട്ടിക്കാന്‍ ശ്രമിച്ചത് പ്രതിരോധിച്ചതോടെ പ്രതികളിലൊരാള്‍ യുവതിയെ പിടിച്ച് വലിച്ച് റോഡിലൂടെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയായിരുന്നു.

പട്ടാപ്പകല്‍ മാല പൊട്ടിക്കല്‍ ശ്രമം തടഞ്ഞ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു

Also Read: ഡെലിവറി ബോയ് ചമഞ്ഞെത്തി; യുവതിയെ അടിച്ച് വീഴ്ത്തി മാല കവര്‍ന്നു, കൊണ്ടുപോയത് മുക്കുപണ്ടം

തലനാരിഴയ്‌ക്കാണ് റോഡിലൂടെ പാഞ്ഞുവന്ന കാറിന്‍റെ അടിയില്‍ പെടാതെ യുവതി രക്ഷപെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയുണ്ടെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് സാരമല്ലെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.