ETV Bharat / bharat

മുന്നറിയിപ്പ്: സിബിഎസ്‌സിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്, സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടമാവും

author img

By

Published : Dec 15, 2022, 9:52 PM IST

CBSE warns students against fake website  സിബിഎസ്‌സിയുടെ വ്യാജ വൈബ്‌സൈറ്റില്‍ മുന്നറിയിപ്പ്  സിബിഎസ്‌സി  സിബിഎസ്‌സി വ്യാജ വെബ്‌സൈറ്റ്  fake website of cbse  cyber crime news  സൈബര്‍ ക്രൈം വാര്‍ത്തകള്‍
സിബിഎസ്‌സിയുടെ വ്യാജ വൈബ്‌സൈറ്റില്‍ മുന്നറിയിപ്പ്

10,12 ക്ലാസുകളിലെ പരീക്ഷയ്‌ക്ക് വേണ്ടിയുള്ള അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പണം അടയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് തട്ടിപ്പെന്ന് സിബിഎസ്‌സി അറിയിച്ചു

ന്യൂഡല്‍ഹി: വ്യാജ വെബ്‌സൈറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി സിബിഎസ്‌സി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്കായുള്ള അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി വ്യാജ പോര്‍ട്ടലില്‍ പണം അടച്ച് വഞ്ചിതരാകരുതെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും സിബിഎസ്‌സി അറിയിച്ചു. സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.inനോട് സാമ്യമുള്ള വെബ്‌സൈറ്റ് ചില തട്ടിപ്പ് സംഘങ്ങള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.

വ്യാജ വെബ്‌സൈറ്റ് https://cbsegovt.com/ എന്ന അഡ്രസിലാണ് നിര്‍മിച്ചിരിക്കുന്നത്. 2023ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്‌ക്ക് വേണ്ടി അഡ്‌മിറ്റ് കാര്‍ഡ് ക്രിയേറ്റ് ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി പണം അടയ്‌ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും, സ്‌കൂളുകള്‍ക്കും, രക്ഷിതാക്കള്‍ക്കും സന്ദേശം അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് സിബിഎസ്‌സി മുന്നറിയിപ്പ് നല്‍കി.

അഡ്‌മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സിബിഎസ്‌സി കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ നേരിട്ട് പണം സ്വീകരിക്കുന്നില്ലെന്നും ബോഡ് വ്യക്തമാക്കി. അടുത്തവര്‍ഷം ജനുവരി 15മുതലാണ് സിബിഎസ്‌സി 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ ഇതുവരെ സിബിഎസ്‌സി പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.