ETV Bharat / bharat

അമിത വേഗത്തില്‍ എത്തിയ കാര്‍ എട്ട് പേരെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ഇന്‍ഡോറില്‍

author img

By

Published : Mar 31, 2023, 8:28 AM IST

മധ്യപ്രദേശ് ഇന്‍ഡോറില്‍ ഭന്‍വാര്‍ കുവാന്‍ മേഖലയില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ മര്‍ദിച്ചു. കാറിന് തീ വയ്‌ക്കാനുള്ള ശ്രമവും നടന്നു

Car hits eight people in Indore  Car hits eight people in Indore two die on spot  Indore car accident  കാര്‍ എട്ട് പേരെ ഇടിച്ച് തെറിപ്പിച്ചു  അമിത വേഗത്തില്‍ എത്തിയ കാര്‍  മധ്യപ്രദേശ് ഇന്‍ഡോറില്‍ ഭന്‍വാര്‍ കുവാന്‍  ഭന്‍വാര്‍ കുവാന്‍  സിസിടിവി  ഇന്‍ഡോര്‍  ഇന്‍ഡോര്‍ കാര്‍ അപകടം
ഇന്‍ഡോര്‍ കാര്‍ അപകടം

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

ഇന്‍ഡോര്‍: അമിത വേഗത്തില്‍ എത്തിയ കാര്‍ ഒന്നിന് പുറകെ ഒന്നായി എട്ട് പേരെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭൻവാർ കുവാൻ മേഖലയിലാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. അശ്രദ്ധമായി ഓടിച്ചിരുന്ന കാര്‍ ആദ്യം ഒരു മോട്ടോര്‍ സൈക്കിളിനെ ഇടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിന്‍റെ മറു വശത്തേക്ക് തെന്നി നീങ്ങി. പിന്നാലെ കാല്‍നട യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അമിത വേഗത്തിലാണ് ഡ്രൈവര്‍ കാര്‍ ഓടിച്ചിരുന്നത്. രണ്ട് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ കഴിയുന്ന ആറ് പേരുടെ പരിക്ക് ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി മര്‍ദിച്ചു. സംഭവസ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ചിലര്‍ അപകടത്തിന് ഇടയാക്കിയ കാറിന് തീ വയ്‌ക്കാനും ശ്രമിച്ചു.

പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ഡ്രൈവറെ നാട്ടുകാര്‍ പൊലീസിന് കൈമാറി. ഡ്രൈവര്‍ക്കെതിരെ ഇന്‍ഡോര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.