ETV Bharat / bharat

കുഴൽ കിണറിൽ വീണ ശ്രവണവൈകല്യമുളള 6 വയസുകാരനെ രക്ഷപ്പെടുത്തി

author img

By

Published : Jan 10, 2023, 6:18 PM IST

Updated : Jan 10, 2023, 8:04 PM IST

ഉത്തർപ്രദേശിലെ ഫൂൽ ഗാർഹിലാണ് ശ്രവണവൈകല്യമുള്ള ആറ് വയസുകാരൻ 40 അടി താഴ്‌ചയുള്ള കുഴൽകിണറിൽ വീണത്.

boy falls into 40 feet deep borewell in UP rescue operation on  uttar pradesh  boy fell into borewell uttar pradesh  boy fell into borewell rescue operation  Hapur  Phool Garhi  ആറ് വയസുകാരൻ കുഴൽ കിണറിൽ വീണു  ഹാപൂർ  ഉത്തർ പ്രദേശ്  ഫൂൽ ഗാർഹ്  Hapur  40 അടി താഴ്‌ചയുള്ള കുഴൽകിണറിൽ വീണത്  മൊഹ്‌സിന്‍റെ മകൻ മൗവാണ്
കുഴൽ കിണറിൽ വീണ 6 വയസുകാരനെ രക്ഷപ്പെടുത്തി

ഹാപൂർ (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിൽ കുഴൽ കിണറിൽ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തി. ഏകദേശം അഞ്ച് മണിക്കൂറിന് ശേഷമാണ് എൻഡിആർഫ് സംഘം കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഫൂൽ ഗാർഹി മേഖലയിലാണ് സംഭവം. 40 അടി താഴ്‌ചയുള്ള കിണറിലാണ് കുട്ടി അകപ്പെട്ടിരുന്നത്.

കുഴൽക്കിണറിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഹാപൂർ സ്വദേശി മൊഹ്‌സിന്‍റെ മകൻ മാവിയനാണ് കുഴൽ കിണറിൽ വീണത്. കുട്ടിക്ക് ശ്രവണ വൈകല്യമുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു പൊലീസ്.

എന്നാൽ പൊലീസിന്‍റെയും എൻ‌ഡി‌ആർ‌എഫ് സേനയുടെയും നേതൃത്വത്തിൽ കുട്ടിയെ സുരക്ഷിതമായി തന്നെ പുറത്ത് എത്തിച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി ഗാസിയാബാദിൽ നിന്നുള്ള എൻ‌ഡി‌ആർ‌എഫ് സേനയാണ് എത്തിയത്. 35 വർഷം മുൻപ് നഗരസഭ കുഴിച്ചതാണ് കുഴൽക്കിണർ. കഴിഞ്ഞ 10 വർഷമായി ഇത് ഉപയോഗിക്കാതെ കിടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Last Updated : Jan 10, 2023, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.