ETV Bharat / bharat

ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് പഠനം

author img

By

Published : Jan 17, 2022, 11:06 AM IST

ബൂസ്റ്റർ ഡോസ് നേടിയവരിൽ ആന്‍റി ബോഡി എത്രനാള്‍ നിലനിൽക്കും എന്ന ഗവേഷണത്തിലാണ് നിലവിൽ ശാസ്ത്രജ്ഞർ.

Booster dose neutralizes covid  Omicron variant Study  ബൂസ്റ്റർ ഡോസ് ഫലപ്രദം  ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു  കൊവിഡ വാർത്തകള്‍  latest international news
ബൂസ്റ്റർ ഡോസ്

വാഷിങ്ടണ്‍: ബൂസ്റ്റർ ഡോസ് എടുത്തവർക്ക് പുതിയ കൊവിഡ് വേരിയന്‍റുകളെ ചെറുകാനാകുമെന്ന് പഠനം. ഒമിക്രോണ്‍ രോഗമുക്തി നേടിയവർക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകുമെന്നും പഠനം കണ്ടെത്തി. യൂറോപ്യൻ യൂണിയന്‍റെ ഹെൽത്ത് എമർജൻസി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

അഞ്ച് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ഒമിക്രോണിനെ ചെറുക്കാൻ സാധിക്കുമെന്നതാണ് സുപ്രധാന കണ്ടെത്തൽ, 3 മാസത്തെ ഇടവേളയിൽ ഫൈസർ വാക്‌സിൻ ബൂസറ്റർ എടുത്തവരിലും പ്രതിരോധ ശേഷി പഠനത്തിൽ കണ്ടെത്താനായി.ഡെൽറ്റ വേരിയന്‍റിനെക്കാള്‍ രോഗ വ്യാപന ശേഷി ഒമിക്രോണിനെന്ന് പഠനം കണ്ടെത്തി.

ക്ലിനിക്കൽ പ്രാക്ടീസിലോ പ്രീക്ലിനിക്കൽ വികസനത്തിലോ ഉപയോഗിക്കുന്ന ഒമ്പത് മോണോക്ലോണൽ ആന്‍റി ബോഡികൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചത്. ഇതിൽ ആറ് ആന്‍റി ബോഡികൾക്ക് പ്രതിരോധശേഷി കുറവ് രേഖപ്പെടുത്തിയപ്പോള്‍, മറ്റ് മൂന്നെണ്ണം ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോ ണിനെതിരെ ഫലപ്രദമല്ലന്ന് കണ്ടെത്തി.

ALSO READ വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം

ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച രോഗികളുടെ രക്തം, രോഗലക്ഷണങ്ങൾക്ക് ശേഷം 12 മാസം വരെ ശേഖരിച്ചിരുന്നു. ബൂസ്റ്റർ ഡോസ് നേടിയവരിൽ ആന്‍റി ബോഡി എത്രനാള്‍ നിലനിൽക്കും എന്ന ഗവേഷണത്തിലാണ് നിലവിൽ ശാസ്ത്രജ്ഞർ.

ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ട്. യൂറോപ്യൻ യൂണിയന്റെ ഹെൽത്ത് എമർജൻസി നൽകുന്ന പിന്തുണക്ക് നന്ദി, മികച്ച ഞങ്ങള്‍ കൂടുതൽ പഠനങ്ങളിലേക്ക് കടക്കുകയാണ്. ഗവേഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞൻ ഇമ്മാനുവൽ പറഞ്ഞു.

നിലവിൽ ഫ്രാൻസിലാണ് ഏറ്റവും അധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആഫ്രിക്കയിൽ ഒമിക്രോണ് പുതിയ വഗഭേദങ്ങളിലേക്ക് കടന്ന് രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

ALSO READ ശൈത്യകാലത്തെ ചര്‍മ സംരക്ഷണം; അറിയാം ചില പൊടിക്കൈകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.