ETV Bharat / bharat

മഹാരാഷ്‌ട്ര തീരത്ത് ബോട്ട് മറിഞ്ഞു; ഒരാളെ കാണാതായി

author img

By

Published : Aug 21, 2022, 2:04 PM IST

മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലെ ഭാട്യ തീരത്ത് ബോട്ട് മറിഞ്ഞു.

maharashtra  boat capsizes  boat capsizes off ratnagiri coast  maharashtra arabian sea boat capsizes  boat accident in maharashtra  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര ബോട്ട് അപകടം  ബോട്ട് അപകടം പുതിയ വാര്‍ത്ത  maharashtra boat capsized latest news  ബോട്ട് മറിഞ്ഞു  ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി  മഹാരാഷ്‌ട്ര തീരത്ത് ബോട്ട് മറിഞ്ഞു
മഹാരാഷ്‌ട്ര തീരത്ത് ബോട്ട് മറിഞ്ഞു ; ഒരാളെ കാണാതായി, നാല് പേരെ രക്ഷിച്ചു

മുംബൈ: മഹാരാഷ്‌ട്ര തീരത്ത് അറബിക്കടലില്‍ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലാണ് സംഭവം. ഞായറാഴ്‌ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.

അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. നാല് പേരെ പൊലീസ് രക്ഷിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള രത്നഗിരിയിലെ ഭാട്യ തീരത്ത് വച്ചാണ് ബോട്ട് മറിഞ്ഞത്. വിവരം ലഭിച്ച ഉടന്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാദേശിക ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

Also read: video: ആഴക്കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങുന്ന ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.