ETV Bharat / bharat

കാര്‍ ഇരച്ചുകയറി കർഷകർ മരിച്ച സംഭവം ; രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക്

author img

By

Published : Oct 3, 2021, 10:26 PM IST

ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.

കാറിടിച്ച് കർഷകർ മരിച്ച സംഭവം  ലഖിംപുര്‍ ഖേരി വാർത്ത  ലഖിംപുര്‍ ഖേരി  കർഷക പ്രതിഷേധം  രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു  രാകേഷ് ടിക്കായത്ത് വാർത്ത  BKU's Rakesh Tikait leaves for Lakhimpur Kheri  Lakhimpur Kheri news  BKU's Rakesh Tikait news  Lakhimpur Kheri where farmers protest turned violent  farmers protest
കാറിടിച്ച് കർഷകർ മരിച്ച സംഭവം; രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു

ഗാസിയാബാദ് : കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു. കർഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി കർഷകർ മരിച്ച സാഹചര്യത്തിലാണ് രാകേഷ് ടിക്കായത്ത് ഇവിടേക്ക് തിരിച്ചത്.

അപകടത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും എട്ട് പേര്‍ക്ക് പരിക്കേറ്റതായും സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പരിക്കേറ്റവരെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ പൊലീസിന്‍റെയോ ജില്ല ഭരണകൂടത്തിന്‍റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.

  • लखीमपुरखीरी नरसंहार में दोषी अजय टेनी व उसका बेटा मोनू टेनी 8 हत्याओं का दोषी है, साज़िश में शामिल केन्द्रीय राज्यमंत्री को तुरंत बर्खास्त कर बेटे सहित गिरफ्तार कर जेल भेजा जाए।@AFP @PCITweets @fpjindia @ANI @TOIWorld @Outlookindia @news24tvchannel @ndtv @ians_india @brajeshlive

    — Rakesh Tikait (@RakeshTikaitBKU) October 3, 2021 " class="align-text-top noRightClick twitterSection" data=" ">

READ MORE: ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലേക്ക് വാഹനം ഇടിച്ചു കയറ്റി ; രണ്ട് മരണം

കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ച് കയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിക്കുന്നു. നിരവധി പേർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് ടിക്കായത്ത് ട്വിറ്ററിൽ അറിയിച്ചു.

  • लखीमपुर खीरी में हुई घटना बहुत ही दुखद है। ‌इस घटना ने सरकार के क्रूर और अलोकतांत्रिक चेहरे को एक बार फिर उजागर कर दिया है। किसान आंदोलन को दबाने के लिए सरकार किस हद तक गिर सकती है, सरकार और सरकार में बैठे लोगों ने आज फिर बता दिया। लेकिन

    — Rakesh Tikait (@RakeshTikaitBKU) October 3, 2021 " class="align-text-top noRightClick twitterSection" data=" ">

പ്രദേശത്ത് വെടിവയ്‌പ്പും നടന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന് ശേഷം കർഷകർ തിരികെ പോകുമ്പോഴായിരുന്നു സംഭവം. കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർക്കെതിരെ വെടിയുതിർത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.