ETV Bharat / bharat

ഉദ്യോഗാര്‍ഥികള്‍ക്ക് മര്‍ദനം: യു.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വരുണ്‍ ഗാന്ധി; രൂക്ഷ വിമര്‍ശനം

author img

By

Published : Dec 5, 2021, 4:23 PM IST

ഒഴിവുകളും യോഗ്യതയുള്ള ഉദ്യോഗാർഥികളും ഉള്ളപ്പോൾ എന്തുകൊണ്ട് അധ്യാപക നിയമനം നടക്കുന്നില്ലെന്ന് ബി.ജെ.പി പിലിഭിത്ത് എം.പി വരുൺ ഗാന്ധി

teacher recruitment demand in Uthar pradesh lathi-charge on youth  BJP MP Varun Gandhi againts UP Government  Basic Education Department Adhithya nath  ഉദ്യോഗാര്‍ഥികള്‍ക്ക് മര്‍ദനം യു.പി സര്‍ക്കാര്‍ വരുണ്‍ ഗാന്ധി  ഉത്തര്‍പ്രദേശ് ഇന്നത്തെ വാര്‍ത്ത  അധ്യാപക നിയമനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ഉദ്യോഗാര്‍ഥികള്‍ക്ക് മര്‍ദനം: യു.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വരുണ്‍ ഗാന്ധി; രൂക്ഷ വിമര്‍ശനം

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഉദ്യോഗാർഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയ സംഭവത്തിലാണ് വിമര്‍ശനം. 'മര്‍ദനത്തിന് ഇരയായവര്‍ ഭാരതമാതാവിന്‍റെ മക്കളാണെന്ന് മറക്കരുത്. നിങ്ങളുടെ കുട്ടികളോടും ഇങ്ങനെയാണോ പെരുമാറുന്നത്' അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

  • ये बच्चे भी मां भारती के लाल हैं, इनकी बात मानना तो दूर, कोई सुनने को तैयार नहीं है। इस पर भी इनके ऊपर ये बर्बर लाठीचार्ज।

    अपने दिल पर हाथ रखकर सोचिए क्या ये आपके बच्चे होते तो इनके साथ यही व्यवहार होता??

    आपके पास रिक्तियां भी हैं और योग्य अभ्यर्थी भी, तो भर्तियां क्यों नहीं?? pic.twitter.com/6F67ZDJgzW

    — Varun Gandhi (@varungandhi80) December 5, 2021 " class="align-text-top noRightClick twitterSection" data=" ">

ഒഴിവുകളും യോഗ്യതയുള്ള ഉദ്യോഗാർഥികളും ഉള്ളപ്പോൾ എന്തുകൊണ്ട് സർക്കാർ അധ്യാപകരെ നിയമിക്കുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ അധ്യാപക തസ്‌തികകളും നിയമനങ്ങും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിനുനേരെയാണ് പൊലീസ് ലാത്തി വീശിയത്. ലഖ്‌നൗ ബി.ജെ.പി ഓഫിസിന് മുന്‍പിലാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്‌തത്.

യോഗി സര്‍ക്കാരിന്‍റെ സ്ഥിരം വിമര്‍ശകനായി വരുണ്‍

അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക നിയമനത്തിന് നിലവില്‍ 69,000 തസ്‌തികകളാണുള്ളത്. അതില്‍ 22,000 തസ്‌തികകൾ കൂടി അനുവദിക്കണമെന്ന ആവശ്യമാണ് യുവാക്കള്‍ ഉയര്‍ത്തുന്നത്. അതേസമയം യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്‍റെ സ്ഥിരം വിമർശകനായി മാറിയിരിക്കുകയാണ് വരുണ്‍ ഗാന്ധി.

കാർഷിക നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതില്‍ എ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് വരുണ്‍ അപലപിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിനുപിന്നാലെ മിനിമം താങ്ങുവില നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.

  • ये बच्चे भी मां भारती के लाल हैं, इनकी बात मानना तो दूर, कोई सुनने को तैयार नहीं है। इस पर भी इनके ऊपर ये बर्बर लाठीचार्ज।

    अपने दिल पर हाथ रखकर सोचिए क्या ये आपके बच्चे होते तो इनके साथ यही व्यवहार होता??

    आपके पास रिक्तियां भी हैं और योग्य अभ्यर्थी भी, तो भर्तियां क्यों नहीं?? pic.twitter.com/6F67ZDJgzW

    — Varun Gandhi (@varungandhi80) December 5, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: Rahul Gandhi slams Nagaland incident: നാഗാലാൻഡ് വെടിവെയ്പ്പ്: 'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്' എന്ന് രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.