ETV Bharat / bharat

BJP Candidate List |നിയമസഭ തെരഞ്ഞെടുപ്പ് തിയതി വന്നു, സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ച് ബിജെപി അങ്കം കുറിച്ചു

author img

By ETV Bharat Kerala Team

Published : Oct 9, 2023, 10:58 PM IST

BJP Candidate's Primary List | ഛത്തീസ്‌ഗഡില്‍ 64, രാജസ്ഥാനിൻ 41, മധ്യപ്രദേശില്‍ 57 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Etv Bharat Madhya Pradesh  Madhyapradesh Election  Rajastan Election  മധ്യപ്രദേശ് ബിജെപി സ്ഥാനാർഥി പട്ടിക  രാജസ്ഥാൻ ബിജെപി സ്ഥാനാർഥി പട്ടിക  ഛത്തീസ്‌ഗഢ് ബിജെപി സ്ഥാനാർഥി പട്ടിക  ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി  ബിജെപി  BJP Candidate List
BJP Candidate List- Primary List Announced in Three States After Election Declaration

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭാഗിക സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നത് (BJP Candidate List- Primary List Announced in Three States After Election Declaration). ഛത്തീസ്‌ഗഡില്‍ 64, രാജസ്ഥാനിൻ 41, മധ്യപ്രദേശില്‍ 57 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും മറ്റ് മുതിർന്ന നേതാക്കളും അടങ്ങുന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഒക്ടോബർ ഒന്നിന് ചേർന്ന യോഗത്തിൽ ഈ സ്ഥാനാർഥി പട്ടിക അന്തിമമാക്കിയിരുന്നു.

മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തൻ്റെ സ്ഥിരം സീറ്റായ ബുധ്‌നിയിൽ തന്നെ മത്സരിക്കും. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദാതിയ സീറ്റിലും മത്സരിക്കും. ഇന്ന് 57 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 136 സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാർഥികളായി. സംസ്ഥാനത്ത് വോട്ടെടുപ്പ് നവംബർ 17 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.

Also Read: Poll Dates Declared In Five States | 5 സംസ്ഥാനങ്ങളിലെ 'വോട്ടങ്കം'; തീയതി പ്രഖ്യാപിച്ചു, തുടക്കം മിസോറാമില്‍, ഡിസംബര്‍ 3ന് വിധി

രാജസ്ഥാനിൽ 41 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. ആദ്യ പട്ടികയിൽ ഏഴ് സിറ്റിങ് എംപിമാർ ഇടംപിടിച്ചു. രാജ്യവർദ്ധൻ സിങ് റാത്തോഡ് ജോത്വാരയിൽ നിന്നും ദിയാ കുമാരി വിദ്യാധർ നഗറിൽ നിന്നും ബാബ ബാലക്‌നാഥ് തിജാരയിൽ നിന്നും ഹൻസ്‌രാജ് മീണ സപോത്രയിൽ നിന്നും കിരോഡി ലാൽ മീണ സവായ് മധോപൂരിൽ നിന്നും മത്സരിക്കും. രാജസ്ഥാനിലെ 200 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 23 നും വോട്ടെണ്ണൽ ഡിസംബർ 3 നും നടക്കും.

ഛത്തീസ്‌ഗഢിലേക്കുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്, ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ എന്നിവരുൾപ്പെടെ 64 സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രമൺ സിങ് രാജ്‌നന്ദ്ഗാവിൽ നിന്നും അരുൺ സാവോ ലോർമിയിൽ നിന്നും മത്സരിക്കും. ഭരത്പൂർ-സോൻഹട്ടിൽ നിന്ന് മത്സരിക്കുന്ന രേണുക സിങ്, പഥൽഗാവിൽ നിന്നുള്ള ഗോമതി സായി എന്നിവരാണ് രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രമുഖർ. ഛത്തീസ്‌ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 7, 17 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Also Read: Rajasthan Assembly election politics | വിധിയെഴുത്തിന് കാഹളം, മനസ് തുറക്കാതെ രാജസ്ഥാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.