ETV Bharat / bharat

'അധ്യാപകര്‍ ഏതെങ്കിലും അസോസിയേഷൻ രൂപീകരിക്കുകയോ അതിന്‍റെ ഭാഗമാകുകയോ ചെയ്യരുത്'; പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് നിർദേശവുമായി ബിഹാർ സർക്കാർ

author img

By ETV Bharat Kerala Team

Published : Nov 12, 2023, 4:32 PM IST

Bihar Govt Warns newly appointed teachers: പുതുതായി റിക്രൂട്ട് ചെയ്‌ത അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന്‍റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്നും വകുപ്പ് അറിയിച്ചു.

Bihar Govt Warns newly appointed teachers  disciplinary action against new teachers  temporary teacher appointment  ബിഹാർ  ബിഹാർ അധ്യാപക നിയമനം  ബിഹാർ താത്കാലിക അധ്യാപക നിയമനം  വിദ്യാഭ്യാസ വകുപ്പ് ബിഹാർ  Bihar teachers appointment  education department bihar
Bihar Govt Warns newly appointed teachers

പട്‌ന (ബിഹാർ): പുതുതായി റിക്രൂട്ട് ചെയ്‌ത അധ്യാപകർ ഏതെങ്കിലും അസോസിയേഷൻ രൂപീകരിക്കുകയോ അതിന്‍റെ ഭാഗമാകുകയോ ചെയ്‌താൽ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ബിഹാർ സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്‍റെ നയങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിൽ ഏർപ്പെട്ടാൽ അവരുടെ നിയമനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു (Bihar Govt Warns newly appointed teachers).

2023ലെ ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) റിക്രൂട്ട്‌മെന്‍റ് പരീക്ഷ പാസായ ഏകദേശം 1.20 ലക്ഷം അധ്യാപകർക്ക് നവംബർ 2ന് 'പ്രൊവിഷണൽ അപ്പോയിന്‍റ്‌മെന്‍റ് ലെറ്റർ' ലഭിച്ചിരുന്നു. റിക്രൂട്ട് ചെയ്‌ത അധ്യാപകർക്ക് തസ്‌തികകൾ അനുവദിച്ചിട്ടില്ല.

റിക്രൂട്ട് ചെയ്യപ്പെട്ട അധ്യാപകർ അസോസിയേഷൻ രൂപീകരിക്കുകയോ അതിന്‍റെ ഭാഗമാകുകയോ ചെയ്യുകയും വിദ്യാഭ്യാസ വകുപ്പിന്‍റെ നയങ്ങളെ വിമർശിക്കുകയും ചെയ്യുന്നത് ബിഹാർ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ-1976 പ്രകാരം ഗുരുതരമായ തെറ്റാണെന്ന് സർക്കാർ പ്രസ്‌താവിച്ചു.

'ബിപിഎസ്‌സിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ഒരു തരത്തിലുമുള്ള യൂണിയൻ രൂപീകരിക്കുകയോ അതിന്‍റെ ഭാഗമാകുകയോ ചെയ്യരുത്. അവർ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കണം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉടൻ പ്രാബല്യത്തിൽ വരുന്ന അവരുടെ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികൾ ആരംഭിക്കും'- വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ടിഇടി (TET) പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ കൺവീനർ രാജു സിങ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്ന് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ തീരുമാനത്തെ തങ്ങൾ പിന്തുണയ്ക്കുന്നു. പുതുതായി റിക്രൂട്ട് ചെയ്‌ത അധ്യാപകർക്ക് ഒരു അസോസിയേഷൻ രൂപീകരിക്കുകയോ അതിന്‍റെ ഭാഗമാകുകയോ ചെയ്യാൻ കഴിയില്ല. അവരുടെ നിയമനങ്ങൾക്ക് താൽക്കാലിക സ്വഭാവമുള്ളതിനാൽ അസോസിയേഷൻ രൂപീകരിക്കുന്നതും ഭാഗമാകുന്നതും നിയമവിരുദ്ധമാണ്. എല്ലാവർക്കും അവരുടെ കാഴ്‌ചപ്പാടുകൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്, എന്നാൽ അത് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണം.'- ടിഇടി പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ കൺവീനർ അറിയിച്ചു.

സംസ്ഥാനത്തെ 1.70 ലക്ഷം അധ്യാപക തസ്‌തികകളിലേക്ക് ബിപിഎസ്‌സി നടത്തിയ പരീക്ഷയിൽ 1.20 ലക്ഷം പേർ വിജയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും പുറമെ പട്‌ന ഗാന്ധി മൈതാനത്താണ് നിയമന കത്ത് വിതരണ പരിപാടികൾ നടന്നത്. ബി‌പി‌എസ്‌സി ബിഹാർ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്‍റ് പരീക്ഷ 2023 ഓഗസ്റ്റ് 24, 25, 26 തീയതികളിലായാണ് നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള പ്രത്യേക കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.