ETV Bharat / bharat

നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു

author img

By

Published : Nov 18, 2020, 5:16 PM IST

ജനറൽ അഡ്മിനിസ്ട്രേഷൻ, കാബിനറ്റ് സെക്രട്ടേറിയറ്റ്, തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള അഞ്ച് വകുപ്പുകളും നിതീഷ് കുമാർ കൈകാര്യം ചെയ്യും .

Bihar CM allocates portfolios  portfolios to Cabinet ministers  Nitish Kumar  Chief Minister Nitish Kumar  Deputy Chief Minister of Bihar  TARKISHORE PRASAD  RENU DEVI  നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു  ബിഹാർ തെരഞ്ഞെടുപ്പ് 2020  ബിഹാർ തെരഞ്ഞെടുപ്പ്  ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം  ജനറൽ അഡ്മിനിസ്ട്രേഷൻ, കാബിനറ്റ് സെക്രട്ടേറിയറ്റ്  പട്‌ന തെരഞ്ഞെടുപ്പ്
നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാർ ചുമതലയേറ്റു. നിതീഷ് കുമാർ ഏഴാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയില്‍ നിന്ന് ഏഴുപേര്‍ മന്ത്രിമാരായി. ജനറൽ അഡ്മിനിസ്ട്രേഷൻ, കാബിനറ്റ് സെക്രട്ടേറിയറ്റ്, തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള അഞ്ച് വകുപ്പുകളും മുഖ്യമന്ത്രി നിതീഷ് കുമാർ കൈകാര്യം ചെയ്യും.

നിതീഷ്‌ കുമാർ, മുഖ്യമന്ത്രി

അഞ്ച് വകുപ്പുകളോടൊപ്പം മുഖ്യമന്ത്രി പദം നിതീഷ് കുമാർ അലങ്കരിക്കും. ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തര വകുപ്പ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, മോണിറ്ററിങ് വകുപ്പ്, തെരഞ്ഞെടുപ്പ് വകുപ്പ് എന്നിവയാണ് നിതീഷ് കുമാർ നയിക്കുക. ആർക്കും അനുവദിച്ചിട്ടില്ലാത്ത അത്തരം വകുപ്പുകളെല്ലാം മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.

തർക്കിഷോർ പ്രസാദ്, ഉപമുഖ്യമന്ത്രി

ബിജെപി എംഎൽഎയായ തർക്കിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ആറ് വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുക. ധനകാര്യ വകുപ്പ്, വാണിജ്യ-നികുതി വകുപ്പ്, പരിസ്ഥിതി,വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, ദുരന്തനിവാരണ, നഗരവികസന, ഭവന നിർമാണ വകുപ്പ് എന്നിവയാണ് തർക്കിഷോർ പ്രസാദ് നിയന്ത്രിക്കുക.

രേണു ദേവി, ഉപമുഖ്യമന്ത്രി

ബിഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി രേണു ദേവി ചുമതലയേറ്റു. പഞ്ചായത്തിരാജ്, പിന്നോക്ക വിഭാഗങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ, വ്യവസായ വകുപ്പ് എന്നിവയാണ് രേണു ദേവി കൈകാര്യം ചെയ്യുക.

വിജയ്‌ കുമാർ ചൗധരി

വിജയ് കുമാർ ചൗധരി അഞ്ച് വകുപ്പുകളുടെ ചുമതലകളാണ് ഏറ്റെടുത്തത്. ഗ്രാമീണ ജോലി, പാർലമെന്‍ററി കാര്യങ്ങൾ, ഗ്രാമവികസനം, ജലവിഭവം, വിവര, പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയാണ് വിജയ്‌ കുമാർ ചൗധരിയുടെ വകുപ്പുകൾ.

ബിജേന്ദ്ര പ്രസാദ് യാദവ്

നിതീഷ് കുമാർ മന്ത്രിസഭയിലെ മുതിർന്ന അംഗമായ ബിജേന്ദ്ര പ്രസാദ് യാദവ് ഉർജ്ജ വകുപ്പ് കൈകാര്യം ചെയ്യും. ആസൂത്രണവും വികസനവും, ഭക്ഷണം, ഉപഭോക്തൃ സംരക്ഷണം അടക്കമുള്ള നാല് വകുപ്പുകളാണ് യാദവിന് നൽകിയിട്ടുള്ളത്.

അശോക് ചൗധരി

കെട്ടിട നിർമാണം, സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതിക, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ ചുമതല അശോക് ചൗധരിക്ക് നൽകിയിട്ടുണ്ട്.

മേവലൽ ചൗധരി

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് മേവലൽ ചൗധരിയുടെ കൈകളിലാണ്. വിദ്യാഭ്യാസം ബിഹാറിൽ വളരെ പ്രധാനമായ വകുപ്പാണ്.

ഷീല കുമാരി

ഷീലാ കുമാരി സംസ്ഥാന ഗതാഗത വകുപ്പിനെ നോക്കും.

സന്തോഷ് കുമാർ സുമൻ

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിൽ ചേർന്ന സന്തോഷ് കുമാർ സുമന് ചെറുകിട ജലവിഭവ, ​​പട്ടികജാതി/ ഗോത്ര ക്ഷേമ വകുപ്പുകളുടെ ചുമതല നൽകി.

മംഗൽ പാണ്ഡി വി

മംഗൽ പാണ്ഡെ വീണ്ടും ബിഹാർ സർക്കാരിലെ ആരോഗ്യവകുപ്പിന്‍റെ ചുമതല ഏറ്റെടുക്കും. ഈ സുപ്രധാന വകുപ്പിനൊപ്പം രണ്ട് വകുപ്പുകൾ കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കല, സാംസ്കാരിക, യുവജന വകുപ്പും റോഡ് നിർമാണ വകുപ്പും മംഗൽ പാണ്ഡി വി കൈകാര്യം ചെയ്യും.

അമരേന്ദ്ര പ്രതാപ് സിങ്

പുതിയ സർക്കാരിൽ കാർഷിക വകുപ്പിന്‍റെ ചുമതല അമരേന്ദ്ര പ്രതാപ് സിങ്ങിന് ലഭിച്ചു. കാർഷികമേഖലയ്‌ക്കൊപ്പം സഹകരണ, കരിമ്പ്‌ വ്യവസായ വകുപ്പിന്‍റെയും ചുമതല അമരേന്ദ്രയ്‌ക്ക് നൽകിയിട്ടുണ്ട്.

മുകേഷ് സാഹ്നി

നിതീഷിന്‍റെ മന്ത്രിസഭയിൽ ചേർന്ന വിഐപി നേതാവ് മുകേഷ് സാഹ്നിക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ചുമതല നൽകി.

റാംപ്രീറ്റ് പാസ്വാൻ

പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് വകുപ്പിന്‍റെ ചുമതല രാംപ്രീത് പാസ്വാന് നൽകി.

ജിവേഷ് കുമാർ

സംസ്ഥാന സർക്കാരിലെ തൊഴിൽ വിഭവങ്ങൾ, ടൂറിസം, ഖനികൾ എന്നീ വകുപ്പുകളുടെ ഉത്തരവാദിത്തം ജിവേഷ് കുമാറിന് നൽകി.

റാം സൂരത് റായ്

ബിഹാറിലെ റവന്യൂ ഭൂപരിഷ്കരണ, നിയമ വകുപ്പുകളുടെ ഉത്തരവാദിത്തം രാം സൂറത്ത് റായിക്ക് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.