ETV Bharat / bharat

ജനനന്മയ്‌ക്ക് ചാട്ടവാറടി കൊണ്ട് ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍

author img

By

Published : Nov 6, 2021, 4:25 PM IST

ജനങ്ങളുടെ സമൃദ്ധിക്കായി എല്ലാ വര്‍ഷവും നടത്താറുള്ള ഗോവര്‍ധന്‍ പൂജയിലാണ് മുഖ്യമന്ത്രി ചാട്ടവാറടി കൊണ്ടത്.

Bhupesh Baghel  Govardhan Puja  Bhupesh Baghel gets whipped  ritual for Govardhan Puja  ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍  ഭൂപേഷ്‌ ബാഗല്‍  ഛത്തീസ്‌ഗഡ്‌
ജനനന്മയ്‌ക്ക് ചാട്ടവാറടി കൊണ്ട് ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍

റാജ്‌പൂര്‍: ജനനന്മയ്‌ക്ക് ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍. ദീപാവലി ദിവസത്തിന് തൊട്ടുപിന്നാലെ ആഘോഷിക്കുന്ന ഗോവര്‍ധന്‍ പൂജയിലാണ് ആചാരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയത്.

  • प्रदेश की मंगल कामना और शुभ हेतु आज जंजगिरी में सोटा प्रहार सहने की परंपरा निभाई।

    सभी विघ्नों का नाश हो। pic.twitter.com/bHQNFIFzGv

    — Bhupesh Baghel (@bhupeshbaghel) November 5, 2021 " class="align-text-top noRightClick twitterSection" data=" ">

ജനങ്ങളുടെ സമൃദ്ധിക്കായി എല്ലാ വര്‍ഷവും ദുര്‍ഗ്‌ ജില്ലയിലെ ജാഞ്‌ഗിരി ഗ്രാമത്തില്‍ ഗോവര്‍ധന്‍ പൂജ നടത്താറുണ്ട്. ഗോവംശത്തിനോടുള്ള ആദരവാണ് ഗോവര്‍ധന്‍ പൂജ. നമ്മുടെ മണ്ണിനെ സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതും നമ്മുടെ തന്നെ കടമയാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പറഞ്ഞു.

Bhupesh Baghel  Govardhan Puja  Bhupesh Baghel gets whipped  ritual for Govardhan Puja  ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍  ഭൂപേഷ്‌ ബാഗല്‍  ഛത്തീസ്‌ഗഡ്‌
ഗോവംശത്തിനോടുള്ള ആദരവാണ് ഗോവര്‍ധന്‍ പൂജ
Bhupesh Baghel  Govardhan Puja  Bhupesh Baghel gets whipped  ritual for Govardhan Puja  ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍  ഭൂപേഷ്‌ ബാഗല്‍  ഛത്തീസ്‌ഗഡ്‌
ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗലിന് ചാട്ടവാറടി

കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. വര്‍ഷം തോറും അരങ്ങേറുന്ന ആഘോഷ പരിപാടിയില്‍ ഭൂപേഷ്‌ ബാഗല്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട്. ജനങ്ങളുടെ നന്മയ്‌ക്കാണ് താന്‍ ഈ വേദന ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also More: ആശുപത്രിയില്‍ വന്‍ തീപിടിത്തം; 11 കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ഗ്രാമത്തലവന്‍ ബറോസ താക്കൂറാണ് ചാട്ടവറടി ആചാരം നടത്തുന്നത് എന്നാല്‍ അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ബിരേന്ദ്ര താക്കൂറാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.