ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 6,692 കൊവിഡ് ബാധിതര്‍

author img

By

Published : Sep 5, 2020, 6:12 PM IST

ഉത്തർപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,692 പേർ കൊവിഡ് ബാധിതരായി ഏറ്റവുംഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,59,765 ആയി. 81 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ ഇതുവരെ 3,843 രോഗികളാണ് സംസ്ഥാനത്ത് മരിച്ചത്.

COVID-19  Uttar Pradesh  6,692 people testing positive  81deaths  corona  UP registers largest single-day spike  ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം  24 മണിക്കൂറിനിടെ 6,692 രോഗബാധിതര്‍  ലഖ്നൗ
ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. 24 മണിക്കൂറിനിടെ 6,692 രോഗബാധിതര്‍

ലഖ്നൗ: ഉത്തർപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,692 പേർ കൊവിഡ് ബാധിതരായി ഏറ്റവുംഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,59,765 ആയി. 81 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ ഇതുവരെ 3,843 രോഗികളാണ് സംസ്ഥാനത്ത് മരിച്ചത്. ഓഗസ്ത് മുപ്പതിനായിരുന്നു വെള്ളിയാഴ്ച വരെയുള്ള കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് ബാധിതരുടെ എണ്ണം . അതായത് 6,233. യുപി സർക്കാരിന്‍റെ നിയാഴ്ചത്തെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം മരണങ്ങളിൽ ഭൂരിഭാഗവും ലഖ്‌നൗവിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏഴ് മരണങ്ങൾ കാൺപൂരിൽ നിന്നും ഗോരഖ്പൂരിലും ഹാർദോയിയിലും 5 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വാരണാസിയില്‍ 4 മരണങ്ങളും ഗാസിയാബാദിൽ മൂന്ന് മരണങ്ങളും ഉണ്ടായി. ലഖ്‌നൗവിൽ തന്നെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,006 കേസുകളാണ് ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത്.

അലഹബാദിൽ 413 പുതിയ കോവിഡ് -19 കേസുകളും കാൺപൂരിൽ 362 കേസുകളും റിപ്പോർട്ട് ചെയ്തു. ഗൗതം ബുദ്ധനഗർ -213, ഗോരഖ്പൂർ-206, സഹാറൻപൂർ -198, വാരണാസി -190, ഷാജഹാൻപൂർ- 184, ഗാസിയാബാദ്- 167, മീററ്റ് -156, പ്രതാപ്ഗഡ് -148, ബറേലി -133, രാംപൂർ- 132, മൊറാദാബാദ് -128, അയോധ്യ -124, ബരാബങ്കി-120, അലിഗഡ്-116, ഝാൻസി-104 എന്നിങ്ങനെയാണ് ശനിയാഴ്ച രേഖപ്പെടുത്തിയ കൊവിഡ് കണക്കുകള്‍. ഇതുവരെ 1,95,959 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 59,963 ആണെന്നും മെഡിക്കല്‍ ബുള്ളറ്റിൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.