ETV Bharat / bharat

കർഷകർക്ക് വാഗ്ദാനപ്പെരുമഴ: ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക

author img

By

Published : Apr 8, 2019, 1:19 PM IST

Updated : Apr 8, 2019, 1:45 PM IST

ഏകീകൃത സിവിൽ കോഡ് , സൗഹൃദാന്തരീക്ഷത്തിൽ രാമക്ഷേത്രം, ആചാരങ്ങൾ സംരക്ഷിക്കും എന്നിവയും പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു.

ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: 75 സുപ്രധാന വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സങ്കല്പ പത്ര എന്ന് പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പ്രകാശനം ചെയ്തത്.

ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും , ചെറുകിട കച്ചവടക്കാർക്കും , കർഷകർക്കും ഷേമ പദ്ധതി നൽകും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഏകീകൃത സിവിൽ കോഡ് , സൗഹൃദാന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമാണം തുടങ്ങിയവയും പത്രികയിലുണ്ട്. ആചാര സംരക്ഷണം ഉറപ്പാക്കും എന്നും പത്രികയിൽ പരാമർശിക്കുന്നു.


പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ :

  • ഏക സിവിൽ കോഡ് നടപ്പാക്കും ,
  • പൗരത്വ ബില്‍ ഭേദഗതി ചെയ്യും
  • കർഷകർക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി .
  • സൗഹാർദ്ദ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കും.
  • ഭീകര വാദത്തിനെതിരെ ശക്തമായ നടപെടിയെടുക്കും .
  • പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടും
  • കർഷകർക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വർഷം വരെ പലിശ രഹിത വായ്പ
  • ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.
  • കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
  • കയറ്റുമതി വരുമാനം ഇരട്ടിയായി വർധിപ്പിക്കും.
  • അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍.
  • ചെറുകിട കച്ചവടക്കാർക്കും , കർഷകർക്കും ക്ഷേമ പദ്ധതി.
  • ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കും.
  • സര്‍ക്കാരിന്‍റെ എല്ലാ തലങ്ങളിലും സ്ത്രീ ശാക്തീകരണം.
  • പാര്‍ലമെന്‍റ്, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനു ഭരണ ഘടന ഭേദഗതി ചെയ്യും

എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.

Intro:Body:



BJP President Amit Shah: We are going forward with 75 resolutions that we can fulfill by the year 2022 when India completes 75 years of independence.Union Home Minister Rajnath Singh at party's election manifesto release: With all our promises, made in this manifesto, we are taking a step towards building a 'New India.' #LokSabhaElections2019


Conclusion:
Last Updated : Apr 8, 2019, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.