ETV Bharat / bharat

വികാസ് ദുബെ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ

author img

By

Published : Jul 17, 2020, 5:16 PM IST

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതുപോലെ ദുബെ കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞതും തുടർന്ന് കസ്റ്റഡിയിൽ എടുത്തതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

Vikas Dubey  UP govt tells SC  യുപി സർക്കാർ  വികാസ് ദുബെ  സത്യവാങ്‌മൂലം  ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ  ഉത്തർപ്രദേശ് സർക്കാർ  സുപ്രീം കോടതിയിൽ
വികാസ് ദുബെ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഗുണ്ടാ തലവൻ വികാസ് ദുബെയുടെ കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. സത്യവാങ്‌മൂലത്തിൽ ഏറ്റുമുട്ടൽ വ്യാജമല്ലെന്നും അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റായതാണെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.

കോടതിയുടെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി സർക്കാർ കോടതിൽ പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതുപോലെ ദുബെ കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ വെച്ചാണ് ഇയാളെ തിരിച്ചറിഞ്ഞതും തുടർന്ന് കസ്റ്റഡിയിൽ എടുത്തതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. 15 പൊലീസുകാര്‍ മൂന്ന് വാഹനങ്ങളിലായി ദുബെക്ക് അകമ്പടി സേവിച്ചിരുന്നതായും സുരക്ഷ കാരണങ്ങളാലാണ് ദുബെയെ ആദ്യത്തെ വാഹനത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വെടിവയ്പ്പിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികളാരും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് എത്തിയിരുന്നില്ലെന്നും കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തായി വീടുകൾ ഇല്ലായിരുന്നെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാൽ കാൽനട യാത്രക്കാരും സ്ഥലത്ത് എത്തിയിരുന്നുല്ലെന്നും കനത്ത മഴയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

വികാസ് ദുബെയുടെയും സഹായികളുടെയും ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. ഗൂഡാലോചനയുടെ ഭാഗമായി നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്ന് ഹർജിയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.