ETV Bharat / bharat

വികാസ് ദുബെയുടെ കൂട്ടാളി ജയ് ബാജ്‌പായ്‌ക്കെതിരെ കേസെടുത്തു

author img

By

Published : Jul 23, 2020, 12:14 PM IST

ആഡംബര വാഹനത്തിൽ എം‌എൽ‌എ എന്നെഴുതിയ വ്യാജ സെക്രട്ടേറിയറ്റ് പാസ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കേസ്. പാസുപയോഗിച്ച് ലഖ്‌നൗവിലെ അധികാര കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാൻ സാധിക്കും.

Vikas Dubey  Jai Bajpai  luxury vehicle  history-sheeter  Slain gangster  Rahul Singh  fake secretariat pass  വികാസ് ദുബെ  ജയ് ബാജ്‌പായ്  ആഡംബര വാഹനം  വികാസ് ദുബെയുടെ കൂട്ടാളി ജയ് ബാജ്‌പായ്‌ക്കെതിരെ കേസെടുത്തു
ജയ് ബാജ്‌പായ്

ലഖ്നൗ: ഉജ്ജയിനിൽ കൊല്ലപ്പെട്ട കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി ജയ് ബാജ്‌പായിക്കെതിരെ കേസെടുത്തു. ആഡംബര വാഹനത്തിൽ എം‌എൽ‌എ എന്നെഴുതിയ വ്യാജ സെക്രട്ടേറിയറ്റ് പാസ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കേസ്. പാസുപയോഗിച്ച് ലഖ്‌നൗവിലെ അധികാര കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാൻ സാധിക്കും.

ജൂലൈ മൂന്നിന് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം നഗരത്തിലെ കകാഡിയോ പ്രദേശത്ത് നിന്ന് പൊലീസ് മൂന്ന് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അതിൽ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളുണ്ടായിരുന്നില്ല. ഓഡി കാറും ഫോർച്യൂണറും ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രാദേശിക ബിസിനസുകാരനായ ജയ് ബാജ്‌പായിയാണ് വാങ്ങിയതെന്നും എന്നാൽ വിവിധ പേരുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

ബാജ്‌പായിയുടെ സഹായി ചക്കർപൂരിലെ രാഹുൽ സിങ്ങിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോർച്യൂണറിൽ മണ്ഡി എം‌എൽ‌എ എഴുതിയ വ്യാജ സെക്രട്ടേറിയറ്റ് പാസ് ഉണ്ടായിരുന്നു. പാസ് വ്യാജമാണെന്നും കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വക്താവ് അറിയിച്ചു. വികാസ് ദുബെ കേസിൽ ചോദ്യം ചെയ്യലിനായി ജൂലൈ 20ന് കാൺപൂരിൽ നിന്ന് ബാജ്‌പായെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത പൊലീസും ഐ‌എ‌എസ് ഉദ്യോഗസ്ഥരുമൊത്തുള്ള ബാജ്‌പായിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.