ETV Bharat / bharat

സൗജന്യ വാക്‌സിൻ വാഗ്‌ദാനം; വിവേചനപരമായ സ്വഭാവം കാണിക്കുന്നുവെന്ന് സഞ്ജയ് റാവത്ത്

author img

By

Published : Oct 23, 2020, 1:21 PM IST

നിങ്ങൾ എനിക്ക് രക്തം തരിക ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും എന്ന് പറയുന്നതിന് പകരം ഞങ്ങൾക്ക് വോട്ട് നൽകുക ഞങ്ങൾ നിങ്ങൾക്ക് വാക്‌സിൻ നൽകും എന്ന് പറയുന്നുവെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു.

Vaccine row  BJP Bihar manifesto  Sanjay Raut over vaccine  Sanjay Raut slams BJP  Bihar election 2020  Bihar polls  BJP manifesto for Bihar shows it's discriminatory nature  ബി.ജെ.പി  സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്‌ദാനം  സഞ്ജയ് റാവത്ത്  ശിവസേന നേതാവ്  പാർട്ടിയുടെ വിവേചനപരമായ സ്വഭാവം
സൗജന്യ വാക്‌സിൻ വാഗ്‌ദാനം; വിവേചനപരമായ സ്വഭാവം കാണിക്കുന്നുവെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. ഇത് പാർട്ടിയുടെ വിവേചനപരമായ സ്വഭാവം കാണിക്കുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. നിങ്ങൾ എനിക്ക് രക്തം തരിക, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും എന്ന് പറയുന്നതിന് പകരം ഞങ്ങൾക്ക് വോട്ട് നൽകുക, ഞങ്ങൾ നിങ്ങൾക്ക് വാക്‌സിൻ നൽകും എന്ന് പറയുന്നുവെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു. ഇത്തരത്തിലുള്ള പ്രസ്‌താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം ജാതിയുടെയും മതത്തിൻ്റെയും പേരിൽ ആളുകളെ ഭിന്നിപ്പിച്ചവർ വാക്‌സിൻ്റെ പേരിൽ വാഗ്‌ദാനം നൽകുന്നതായും സഞ്ജയ് റാവത്ത് ആരോപിച്ചു.

സൗജന്യ വാക്‌സിൻ വാഗ്‌ദാനം; വിവേചനപരമായ സ്വഭാവം കാണിക്കുന്നുവെന്ന് സഞ്ജയ് റാവത്ത്

ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ഒക്‌ടോബർ 28, നവംബർ 3, 7 തീയതികളിൽ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും. ജെഡി-യു, ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവരുമായുള്ള സഖ്യത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.