ETV Bharat / bharat

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഡോക്‌ടര്‍ക്ക് കൊവിഡ്

author img

By

Published : Jun 20, 2020, 6:47 PM IST

വെള്ളിയാഴ്‌ച ഡൂൺ ആശുപത്രിയിലെ നാല് ഡോക്‌ടര്‍മാര്‍ക്കും 17 മെഡിക്കല്‍ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി  ഉത്തരാഖണ്ഡ്  കൊവിഡ്  ഉത്തരാഖണ്ഡ് കൊവിഡ്  COVID-19  Uttarakhand  Uttarakhand CM  Uttarakhand CM's physician
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഡോക്‌ടര്‍ക്ക് കൊവിഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ ഡോക്‌ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്‌ടറുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയാറാക്കാൻ തുടങ്ങിയതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. വെള്ളിയാഴ്‌ച ഡൂൺ ആശുപത്രിയിലെ നാല് ഡോക്‌ടര്‍മാര്‍ക്കും 17 മെഡിക്കല്‍ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ 718 പേരാണ് ചികിത്സയിലുള്ളത്. 2,177 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1,433 പേര്‍ രോഗമുക്തരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.