ETV Bharat / bharat

വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തു

author img

By

Published : Jul 20, 2020, 9:30 AM IST

ജൂലൈ ഒന്നിന് ജയ് ബാജ്‌പായ് വികാസ് ദുബെക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്ന് ആരോപണമുണ്ട്

Vikas Dubey  Vikas Dubey aides arrested  Kanpur encounter  Kanpur ambush  Vikas Dubey encounter  വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തു  വികാസ് ദുബെ
വികാസ് ദുബെ

ലഖ്നൗ: വികാസ് ദുബെയുടെ ട്രഷറർ ജയ് ബാജ്‌പായിയെയും കൂട്ടാളിയായ പ്രശാന്ത് ശുക്ലയെയും ബിക്രു ഗ്രാമത്തിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ ഒന്നിന് ജയ് ബാജ്‌പായ് ബിക്കാറിലെത്തി വികാസ് ദുബെക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ വികാസ് ദുബെയ്ക്ക് ആയുധങ്ങൾ, ആഡംബര വാഹനങ്ങൾ എന്നിവ നൽകിയതായും പൊലീസ് പറയുന്നു.

കാൺപൂർ ഏറ്റുമുട്ടലിന് മുമ്പ് ജൂലൈ രണ്ടിന് ജയ് ബാജ്‌പായിയും പ്രശാന്ത് ശുക്ലയും വികാസ് ദുബെയെ കണ്ടിരുന്നു എന്നാണ് വിവരം. കാൺപൂർ കൊലപാതകക്കേസിനുശേഷം ജൂലൈ 4 ന് വികാസ് ദുബെയെയും കൂട്ടാളികളെയും രക്ഷപ്പെടാൻ ജയ് ബാജ്‌പായ് സഹായിച്ചതായും ആരോപണമുണ്ട്.

ഇതിനായി ജയ് ബാജ്‌പായ് തന്‍റെ മൂന്ന് ആഡംബര വാഹനങ്ങൾ അയയ്ക്കുകയും വികാസ് ദുബെയുടെ കൂട്ടാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഒളിവിൽ പോയ ശേഷം വാഹനങ്ങൾ കകദേവ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.