ETV Bharat / bharat

വികാസ്‌ ദുബെയുടെ കൂട്ടാളിക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു

author img

By

Published : Jul 31, 2020, 11:42 AM IST

ജയ്‌കാന്ത് വാജ്‌പേയിക്കെതിരെ ഗുണ്ടാ നിയമപ്രകാരം പൊലീസ് കേസെടുത്തു.

വികാസ്‌ ദുബെയുടെ കുട്ടാളിക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു  വികാസ്‌ ദുബെ  ഗുണ്ടാ നിയമപ്രകാരം  UP Police  Jaykant Vajpayee  Vikas Dubey
വികാസ്‌ ദുബെയുടെ കുട്ടാളിക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു

ലക്‌നൗ: കൊല്ലപ്പെട്ട കുപ്രസിദ്ധ കുറ്റവാളി വികാസ്‌ ദുബെയുടെ കൂട്ടാളി ജയ്‌കാന്ത് വാജ്‌പേയിക്കെതിരെ ഗുണ്ടാ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇയാളുടെ സഹോദരന്മാരായ ശോഭിത് വാജ്‌പേയി, രാജകാന്ത് വാജ്‌പേയി, അജയ്‌കാന്ത് വാജ്‌പേയി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സർക്കാർ ഭൂമി കയ്യേറ്റം, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ പ്രതികളാണ്. ഇവരെ ഭയന്ന് സംഘത്തിനെതിരെ പ്രദേശത്താരും തെളിവോ സാക്ഷി പറയാനോ തയ്യാറല്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാ നിയമപ്രകാരം കേസെടുത്തത്. കാണ്‍പൂര്‍ ജില്ലാ ജയിലില്‍ വെച്ച് ജയ്‌കാന്തിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.