ETV Bharat / bharat

500 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു ധർമ പ്രചാര പരിഷത്ത്

author img

By

Published : Aug 28, 2020, 12:49 PM IST

നിർമാണത്തിലിരിക്കുന്ന ക്ഷേത്രങ്ങൾക്ക് അഞ്ച് ലക്ഷവും പുതിയ ക്ഷേത്രം നിർമിക്കാനായി പത്ത് ലക്ഷവുമാണ് അനുവദിക്കുക

തെലങ്കുദേശം  ഹൈദരാബാദ്  അമരാവതി  ക്ഷേത്ര നിർമാണം  ടിടിഡി  ഹിന്ദു ധർമ്മ പ്രചാര പരിഷത്ത്.  Andhra pradesh  Amaravti  temple construction  hyderabad  telegana  temple
തെലുങ്ക് സംസ്ഥാനങ്ങളിൽ 500 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു ധർമ പ്രചാര പരിഷത്ത്

അമരാവതി: തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 500 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു ധർമ പ്രചാര പരിഷത്ത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ വിഭാഗമാണ് ഹിന്ദു ധർമ പ്രചാര പരിഷത്താണ് ഇക്കാര്യം അറിയിച്ചത്. ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമരസത സേവ സംസ്‌തയുമായി കൈകോർത്തുകൊണ്ട് ക്ഷേത്രം നിർമിക്കാമെന്നാണ് തീരുമാനം.

ടിടിഡിയുടെ ശ്രീവാനി ട്രസ്റ്റാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുക. നിർമാണത്തിലിരിക്കുന്ന ക്ഷേത്രങ്ങൾക്ക് അഞ്ച് ലക്ഷവും പുതിയ ക്ഷേത്രം നിർമിക്കാനായി പത്ത് ലക്ഷവുമാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളികളുടെ ഗ്രാമങ്ങളിലും പട്ടിക ജാതി-വർഗ വിഭാഗത്തിന്‍റെ കോളനികളിലുമാണ് ക്ഷേത്രം നിർമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.