ETV Bharat / bharat

കർഷകരുടെ പ്രതിഷേധം; ഡൽഹി അതിർത്തിയിൽ ഗതാഗത തടസം തുടരുന്നു

author img

By

Published : Dec 4, 2020, 12:12 PM IST

ഉത്തർപ്രദേശിൽ നിന്ന്‌ ഗാസിപ്പൂർ വരെയുള്ള എൻഎച്ച്‌-24 അടച്ചിരിക്കുകയാണ്‌

കർഷകരുടെ പ്രതിഷേധം  Traffic on Delhi borders  ഡൽഹി
കർഷകരുടെ പ്രതിഷേധം : ഡൽഹി അതിർത്തിയിൽ ഗതാഗത തടസം തുടരുന്നു

ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാന നഗരിയിൽ ഗതാഗത തടസം തുടരുന്നു. ഡൽഹിയും അയൽ സംസ്ഥാനങ്ങളും തമ്മിലുള്ള ഒന്നിലധികം അതിർത്തികൾ അടച്ചതിനാലാണ് ഗതാഗത തടസം രൂക്ഷമായിരിക്കുന്നത്.

സിറിയു, തിക്രി അതിർത്തികൾക്കൊപ്പം ഹരിയാന, ജറോഡ, ലാംപൂർ, സഫിയാബാദ്, പിയാവോ മാനിയാരി, സബോളി അതിർത്തികളും അടച്ചിരിക്കുന്നതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. കൂടാതെ എൻ‌എച്ച് -44 ഇരുവശത്തുനിന്നും അടച്ചിട്ടുണ്ട്‌. ഉത്തർപ്രദേശിൽ നിന്ന്‌ ഗാസിപ്പൂർ വരെയുള്ള എൻഎച്ച്‌-24 അടച്ചിരിക്കുകയാണ്‌. അതിനാൽ പെരിഫറൽ എക്‌സ്‌പ്രസ് ഹൈവേ വഴി ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ട്രാഫിക് പൊലീസ് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.